A few minutes ago....
ബെല്ലയെ കോളേജിൽ ഡ്രോപ്പ് ചെയ്തതിനു ശേഷം ശിവ ആദിയുടെ കമ്പനിയിലേക്കാണ് നേരെ വന്നത്...
അവൻ അവിടെ എത്തിയപ്പോഴേക്കും പ്രെസ്സ് മീറ്റ് തുടങ്ങിയിരുന്നു...വണ്ടി പാർക്ക് ചെയ്ത് മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് കയറിയപ്പോൾ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഇരിക്കുന്ന ആദിയെ അവൻ കണ്ടിരുന്നു..
പുതിയ പ്രൊജക്റ്റ് തുടങ്ങുന്നതും അതിനു വേണ്ടി മീഡിയാസിനെ കാണുന്നതുമെല്ലാം ഓൺലൈൻ ന്യൂസ് വഴി അവൻ നേരത്തെ അറിഞ്ഞിരുന്നു... ഹാളിലെ ഒരു സൈഡിൽ മാറി നിന്ന് ആദിയിലേക്ക് തന്നെ അവൻ ശ്രദ്ധ പതിപ്പിച്ചു..
ഫിലിപിനും സെബാനുമൊപ്പം ഇരിക്കുന്നവനെ കണ്ടതും അവന്റെ ഉള്ളിൽ സന്തോഷം തുടി കൊട്ടി.. അവന്റെ പപ്പമാരുമായുള്ള സമരം അവസാനിപ്പിച്ചതിൽ ഏറ്റവും കൂടുതൽ സന്ദോഷിക്കുന്നത് താൻ ആണ്...
പുറമെ അവരോട് എത്ര വെറുപ്പ് കാണിച്ചാലും ഉള്ളിന്റെയുള്ളിൽ അവരോട് ഇഷ്ടമുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതും അവന്റെ പപ്പയെ ആദ്യമായി നേരിട്ട് കാണാൻ അവസരം ഉണ്ടാക്കി കൊടുത്തതും താൻ തന്നെയല്ലേ ..അതിന്റെ പേരിൽ അടി കൊള്ളുമ്പോഴും അവന്റെ മുഖത്തെ സന്തോഷത്തിൽ ആ വേദനയൊക്കെ താൻ മറന്നു പോയിരുന്നു..
" നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും അദ്രി... "
അവിടെ ഇരിക്കുന്നവനെ നോക്കി ശിവയുടെ ഉള്ളം മൊഴിഞ്ഞു കൊണ്ടിരുന്നു...
അവൻ തന്റെ ഫോണിലേക്ക് രാവിലെ വന്ന മെസ്സേജ് എടുത്തു നോക്കി...
📨" you should come to my office.... "
അതിലേക്ക് നോക്കും തോറും അവന്റെ ചുണ്ടിൽ ചിരി വിടരുന്നുണ്ടായിരുന്നു..
എന്തിനു വേണ്ടിയാണ് വരാൻ പറഞ്ഞതെന്ന് നല്ലത് പോലെ അറിയാം... സംസാരിക്കുന്നത് നല്ല രീതിയിൽ ആവില്ലെന്നുമറിയാം.. പക്ഷെ.. അങ്ങനെയെങ്കിലും അവന്റെ പ്രെസൻസ് താൻ ആഗ്രഹിക്കുന്നുണ്ട്.. അതിനു വേണ്ടി തന്നെയല്ലേ അവനെ ഇറിറ്റേറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്...

YOU ARE READING
I CAN'T LOVE HIM!!
Fanficഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..