കിച്ചൻ
Dakasha :അമ്മ ഇവിടെ ഉണ്ടായിരുന്നോ
ജാനകി :ഞാൻ ദേ ഈ സാമ്പാർ റെഡി ആക്കായിരുന്നു മോൾ എവിടെ പോയതാ
ദക്ഷ :ഞാൻ ആദൂന് പാൽ കൊടുക്കാൻ പോയതാ അമ്മ
ജാനകി :ആ
ദക്ഷ :അമ്മ ഏട്ടന് വേണ്ടി ഒരു ഓംലറ്റ് ഉണ്ടക്കോ ഞാൻ ഈ പാത്രങ്ങൾ ഒക്കെ കഴുകി വെയ്ക്കട്ടെ
ജാനകി :ആ മോളെ അമ്മ ഉണ്ടാക്കിക്കോളാം ഹരികുട്ടനും ഓംലറ്റ് ഭയങ്കര ഇഷ്ടം ആ അവനും കൂടി ഉണ്ടാക്കിയേക്കാം
ദക്ഷ :മ്മ് 🙂
ജാനകി ഓംലറ്റ് ന് ഉള്ള സവാളയും പച്ചമുളകും എല്ലാം എടുത്ത് വൃത്തി ആക്കി അറിയാൻ തുടങ്ങി
ദക്ഷ സിങ്കിൽ ഉണ്ടായിരുന്ന പാത്രങ്ങൾ ഒക്കെ കഴുകി അവർക്ക് എല്ലാവർക്കും കഴിക്കാൻ ഉള്ള പാത്രങ്ങളും ചോറും കറിയും എല്ലാം എടുത്ത് ടേബിളിൽ വെച്ച കിച്ചൻ എല്ലാം അടിച്ചു വാരി പാത്രങ്ങൾ എല്ലാം ഒതുക്കി വെച്ചു
ജാനകി :ഇന്നാ മോളെ ഈ ഓംലറ്റ് കൊണ്ട് പോയി വെയ്ക്ക്
ദക്ഷ :ആ അമ്മ
ജാനകി :എല്ലാവരെയും അത്താഴം കഴിക്കാൻ വിളിക്ക്
ദക്ഷ :മ്മ്
ദക്ഷ ജാനകിയുടെ കൈയിൽ നിന്ന് പാത്രം വാങ്ങി ഹാളിലേക്ക് പോയി ടേബിളിൽ വെച്ചു എന്നിട്ട് പടികൾ കയറി മുകളിലേക്ക് പോയി
ജിതിൻ റൂമിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു
ദക്ഷ :വാ ഏട്ടാ ഡിന്നർ റെഡി ആയി
ജിതിൻ :മ്മ്🥱
ദക്ഷ :വാ നമുക്ക് പോയി അവരെ വിളിക്കാം