ജിതിൻ ഇപ്പോഴും സുഖം ആയിട്ട് മൂടി പുതച് കിടന്ന് ഉറങ്ങുകയാണ്
ജാനകി :എന്റെ ദൈവമേ ഈ ചെക്കൻ എഴുന്നേറ്റില്ല ഇത് വരെ
ഡാ ജിത്തു എണീറ്റെ സമയം 9 ആയ ഡാ
മാധവൻ :കുറച്ചു വെള്ളം എടുത്ത് ഒഴിക്ക്
ജാനകി :പോ മനുഷ്യ അങ്ങോട്ട് 😤
ജാനകി ജിതിന്റെ അടുത്ത് പോയി ഇരുന്നു
ജാനകി :പൊന്നു എഴുനേല്ക്ക്
എത്ര സമയം ആയി എന്ന് വല്ല ബോധം ഉണ്ടോ, ഇവൻ ഇന്ന് ഞാൻമാധവൻ :ഇങ്ങനെ ഒന്നും വിളിച്ചാൽ നിന്റെ പുത്രൻ എഴുനേൽക്കില്ല
അതിന് ഒരു വഴി ഉണ്ട്
ജാനകി :അയ്യോ നിങ്ങളുടെ ഒരു വഴിയും വേണ്ട എനിക്ക് ആകെ ഉള്ളതാ
ദക്ഷ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് വന്നു
ദക്ഷ :എണീറ്റില്ലേ ഇത് വരെ
ജാനകി :എവിടെ ഈ പോത്ത് ഒന്നും എഴുന്നേറ്റട്ടില്ല
ദക്ഷ അവന്റെ അടുത്തേക്ക് പോയി അവനെ തട്ടിവിളിച്ചു
ദക്ഷ :ജിത്തു ഏട്ടാ എണീറ്റെ ഇങ്ങോട്ട് സമയം കുറെ ആയി
അവൻ ഒന്ന് മൂളിയിട്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു
മാധവൻ :ആ ഫോൺ എടുക്ക് മോളെ ഇല്ലെങ്കിൽ അതിൽ കേറി കിടക്കും
അവൾ അവന്റെ ഫോൺ എടുത്ത് കയ്യിൽ പിടിച്ചു
ദക്ഷ :ഏട്ടാ എഴുനേല്ക്ക്ഹരി റൂമിലേക്ക് വന്നു
ഹരി :ഇവൻ എഴുനേറ്റില്ലേ ഇത് വരെ
ഇവന്റെ ഉറക്കം ഇപ്പൊ ശെരി ആക്കി തരാം
ഹരി ജഗിൽ ഇരുന്ന് വെള്ളം എടുത്ത് ജിതിന്റെ തലയിലേക്ക് ഒഴിച്ചു ജിതിൻ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു