69🔞

798 75 50
                                    

Timeskip

മാധവൻ :ഡാ പൊന്നു നീ പോയില്ലേ

ജിതിൻ :എങ്ങോട്ട് പോകാൻ

മാധവൻ :നീ അല്ലെ രാവിലെ വന്നു പറഞ്ഞത് ഉച്ചക്കത്തെ flght നു ചെന്നൈ പോകാണെന്നു

ജിതിൻ :അത് ഞാൻ ക്യാൻസൽ ചെയ്തു

മാധവൻ :അത് എന്താ

ജിതിൻ :അവൾ സമ്മതിച്ചില്ല

മാധവൻ :ഞാനും അമ്മയും പറഞ്ഞുള്ളു പെണ്ണ് സമ്മതിക്കില്ല എന്ന്

ജിതിൻ :അവൾ എന്തൊക്ക പറഞ്ഞിട്ടും സമ്മതിക്കുന്നില്ല പിന്നെ ഞാനും വിചാരിച്ചു പോകണ്ട എന്ന്

മാധവൻ :അവളുടെ ജീവിതത്തിലെ ഏറ്റവും മോശം ആയ സംഭവങ്ങൾ നടന്ന നഗരം അല്ലെ ഡാ മോനെ അത്

അവൾക്ക് പേടി ഉണ്ടാവും അതിൽ കുറ്റം പറയാൻ പറ്റോ അവളെ

ജിതിൻ :അത് കൊണ്ട് തന്നെ ആ അച്ഛാ  ഞാനും പോകണ്ട എന്ന് വെച്ചത്

എന്റെ ചെറിയ ഒരു സന്തോഷത്തിന് വേണ്ടി അവളെ വേദനിപ്പിക്കണ്ട എന്ന് തോന്നി

മാധവൻ :നീ ആ മാഡത്തിനെ വിളിച്ചു വരുന്നില്ല എന്ന് പറഞ്ഞേക്ക്

ജിതിൻ :ഞാൻ പറഞ്ഞു അച്ഛാ

മാധവൻ :എന്നിട്ട് നീ ഇപ്പൊ എങ്ങോട്ടാ പോകുന്നെ

ജിതിൻ :ഞാൻ എന്റെ ഒരു ഫ്രണ്ട് നെ കാണാൻ പോവാ പെട്ടെന്ന് തന്നെ തിരിച്ചു വരും

മാധവൻ :മ്മ്, പിള്ളേരോ

ജിതിൻ :ആദൂ ഉറങ്ങാ ആദവ് അവിടെ ഇരുന്ന് കളിക്കുന്നുണ്ട് അമ്മേടെ കൂടെ

മാധവൻ :ആ നീ പൊയ്ക്കോ സമയം കളയണ്ട

ജിതിൻ :അമ്മ റെഡി ആയോ

മാധവൻ :അവൾ അതിന് എങ്ങോട്ട് പോകുന്നു

ജിതിൻ :അമ്മ ആ സരിത ആന്റിടെ വീട്ടിക്ക് അവിടെ അവർ ഫ്രണ്ട്‌സ് ഒക്കെ കൂടി ഇന്ന് കൂടുന്നുണ്ട് എന്ന്

മാധവൻ :എന്റെ പൊന്നോ അപ്പൊ ഇന്ന് ഓരോ നുണയും കെണിയും കേട്ട് എന്റെ ഉറക്കം പോകും

ജാനകി :എന്താ ഇവിടെ എന്നെകുറിച്ച് ഒരു കുറ്റം പറച്ചിൽ

ജിതിൻ :അമ്മ വയസ്സത്തി ആയി എന്ന് പറയാ അച്ഛൻ

SAVIOUR2Where stories live. Discover now