ആദൂ രാവിലെ ഉള്ള ഉറക്കം കഴിഞ്ഞ് എഴുനേറ്റ് അലമ്പ് തുടങ്ങി അവളുടെ പിന്നാലെ ഓടാൻ ഉള്ള എനർജി ഇല്ലാത്തത് കൊണ്ട് daksha കുഞ്ഞിന് tv on ആക്കി വെച്ച് കൊടുത്തു അടുക്കളയിൽ ഉണ്ടായിരുന്ന പണികൾ ഒക്കെ തീർത്ത് ലഞ്ച് എടുത്ത് ഡൈനിംഗ് ടേബിളിൽ വെച്ചു എല്ലാം ഒരുക്കി വെച്ച് ആദൂന് പാൽ കൊടുക്കാൻ ആയിട്ട് സോഫയിൽ വന്ന് ഇരുന്നു
ജിതിൻ മൂളി പാട്ടും പാടി അകത്തേക്ക് കയറി വന്ന് വാതിൽ അടച്ചു
ജിതിൻ :കണ്മണി അന്പോട് കാതലൻ നാൻ എഴുതും കഠിതമ്മേ...
അവൾ ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി അവൻ അത് ഒന്നും mind ചെയ്തില്ല
ആരാധ്യ :ജിച്ചു.....
ജിതിൻ :ഡാഡിടെ മോൾ കാർട്ടൂൺ കാണണോ
ആരാധ്യ :നോച് ഡാഡി കാത്തൂ
ജിതിൻ അവരുടെ അടുത്ത് വന്ന് ഇരുന്നു
ജിതിൻ :ഡാഡി എടുത്തോട്ടെ റിമോട്ട്
ആരാധ്യ :ആ
ജിതിൻ :താങ്ക്യൂ
ആരാധ്യ :വെൽകാം
ജിതിൻ റിമോട്ട് എടുത്ത് ചാനൽ മാറ്റി discovery ചാനൽ വെച്ചു
ജിതിൻ :നോക്കിക്കേ ആദൂ lion
ആരാധ്യ :ലയൻ കച്ചോ ഡാഡി
ജിതിൻ :മോന്റെ അത്രേം ഇല്ല 🤭
ആരാധ്യക്ക് അവൻ അവളെ കളിയാക്കിയത് ആണെന്ന് മനസ്സിലായില്ല
Daksha :ഇപ്പൊ മമം വേണ്ട നിനക്ക്
ആരാധ്യ :വെനം അമ്മ
Daksha :എങ്കിൽ വാ ഇങ്ങോട്ട്
ജിതിൻ :ആദൂ പോയി പാൽ കുടിച്ചോ
ആരാധ്യ അമ്മേടെ അടുത്ത് പോയി നിന്നു daksha അവളെ എടുത്ത് മടിയിൽ കിടത്തി ആദൂ വേഗം പാൽ കുടിക്കാൻ തുടങ്ങി
ജിതിൻ ആദൂ പാൽ കുടിക്കുന്നത് നോക്കി ഇരിക്കുന്നു, ചെറുപ്പത്തിലും അവളുടെ ഒരു കൈ ദക്ഷയുടെ മാറിൽ ഇറുക്കി പിടിച്ചു വെയ്ക്കും, ആ ഓർമ്മകൾ എല്ലാം ഒന്നും കൂടി ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നുആദൂ പെട്ടെന്ന് വലുതാവുന്നത് അവൻ സത്യത്തിൽ വിഷമത്തോടെ ആണ് നോക്കി കാണുന്നത് അത് മറ്റൊന്നും കൊണ്ട് അല്ല ഇപ്പോൾ ഉള്ള കുഞ്ഞ് ആദൂനെ മിസ്സ് ചെയുലോ എന്ന് ഓർത്ത് ആണ്, ഇപ്പോൾ തന്നെ അവൻ ആ കുഞ്ഞ് ആദൂനെ മിസ്സ് ചെയുന്നുണ്ട്