ദക്ഷ തലയർത്തി നിൽക്കുന്ന ആ നാലുകെട്ടിലേക്ക് കണ്ണ് എടുക്കാതെ നോക്കി
ജിതിന്റെ കൈ പിടിച് ഈ വീട്ടിൽ നിന്ന് ഇറങ്ങിയതിനും ശേഷം ഇത് വരെ ആയിട്ടും ഇങ്ങോട്ടേക്കു വന്നട്ടില്ല ഇവിടെ ആള്ക്കാരുമായി ഒരു കോൺടാക്ട് ഉം ഉണ്ടായിട്ടില്ല
ഈ മനയിലെ സ്വാതന്ത്ര്യം ഇല്ലാത്ത,ഒന്നിനും സ്വന്തം ആയ അഭിപ്രായം ഇല്ലാത്ത കുട്ടിയിൽ നിന്നും ജിതിൻ മാധാവിന്റെ ഭാര്യയിലേക്ക് നാളുകൾ അവൾ ഓർത്ത് എടുത്തു
ജിതിൻ pov
ഇനി ഇവിടെ എന്ത് പണ്ടാരം ആണാവോ ഉണ്ടാകാൻ ഒരു പോകുന്നത് ഒരു പ്രേതം കൂടെ ഉണ്ട് ഇനി ഇവിടെ നിന്ന് വല്ലതും എന്റെ സമാധാനം കളയാൻ ഉണ്ടാവോ ആവോ
പക്ഷെ ദക്ഷയും ജിതിനും ശ്രദ്ധിക്കാതെ പോയ ഒരു ഭവമാറ്റം അവരുടെ കൂടെ ഉണ്ടായിരുന്ന ആളിൽ ഉണ്ടായിരുന്നു അവരുടെ മകൾ ആയ ആരാധ്യയുടെ മുഖത്ത്
ഗർഭസ്ഥ ശിശു ആയ അവസ്ഥയിൽ രണ്ടാം മാസത്തിൽ തന്നെ അവൾ ദക്ഷയുടെ വയറ്റിൽ അനങ്ങി അവൾ ഒരു ദേവി ചൈതന്യം ഉള്ള കുട്ടി ആണെന്ന് ഉള്ള സൂചന നൽകിയെങ്കിലും, അത് ദക്ഷക്ക് ഉണ്ടായ തോന്നൽ മാത്രം ആണെന്ന് ജിതിൻ സ്ഥാപിച്ച് എടുത്തു
ആരാധ്യ ദക്ഷയുടെ നെഞ്ചിലേക്ക് ചാരി കിടന്നു അവളുടെ കുഞ്ഞി കണ്ണുകൾ അവിടെ മൊത്തം നീരീക്ഷിച്ചു
ദക്ഷയിലെ ഉണ്ടായിരുന്ന ദേവി ചൈതന്യം ഇല്ലാത്തവൻ കാരണം ജിതിൻ ആയിരുന്നു
ദേവിക്ക് ആയി ജനിച്ചപ്പോൾ തന്നെ സമർപ്പിച്ചവളെ ആയിരുന്നു അവൻ തന്റെ സ്വന്തം ആക്കിയത്
അന്ന് ആ പഴയ മനയിൽ വെച്ച് അവളിലെ പെണ്ണിനെ സ്വന്തം ആക്കിയപ്പോൾ അവനു രണ്ട് ഉദ്ദേശങ്ങൾ ആയിരുന്നു അവളെ devi ആക്കാതിരിക്കാൻ അവളുടെ കന്യകത്വം ഇല്ലാതാക്കി അവളെ ദേവി ആവാൻ ആയോഗ്യ ആക്കുക്ക
പിന്നെ അവൻ നാരായണന്റെ പുനർജ്ജന്മം ആണെകിലും ഈ ജന്മത്തിൽ അവൻ ദക്ഷക്ക് സ്വന്തം ആണെന്ന് ചിത്രയ്ക്ക് കാണിച്ചു കൊടുക്ക അത് വഴി അവളെ ഇല്ലാതാക്കുക
പക്ഷെ ഇന്നും ഈ സത്യങ്ങൾ അവൾക്ക് മുന്നിൽ അവൻ തുറന്നട്ടില്ല ദക്ഷക്ക് ചിത്രയുടെ കഥ മാത്രേ അറിയൂ അല്ലാതെ അവൾ തന്റെ ശരീരത്തിൽ ഉണ്ടായതോ അതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങൾ ഒന്നും അവൾക്ക് അറിയില്ല