28🔞

817 68 25
                                    

ജിതിൻ കുഞ്ഞിനെ എടുത്തു കൊണ്ട് റോഡിലേക്ക് ഇറങ്ങി ചുറ്റും വയൽ ഉള്ള സ്ഥലത്ത് ആണ് അവർ നിൽക്കുന്നത്

നല്ല കാറ്റ് ഒക്കെ ഉണ്ടായിരുന്നു

ആരാധ്യ :ഡാഡി

ജിതിൻ :മ്മ്

ആരാധ്യ, :ഗോത് (goat )

ജിതിൻ :വാവയ്ക്ക് തൊടണോ

ആരാധ്യ :ആ

അവൾ കൈ കൊട്ടി വട്ടം കറങ്ങാൻ തുടങ്ങി

ജിതിൻ :പാപ്പം കഴിച്ചു ഇപ്പൊ തന്നെ കുഞ്ഞി വയറിൽ ആയിട്ട് അല്ലെ ഉള്ളു അത് കൊണ്ട് തുള്ളൽ വേണ്ട

ആരാധ്യ :പോ

ജിതിൻ :പോ പറച്ചിൽ കുറച്ചു കൂടുന്നുണ്ട് പൊന്നു ഒരു ദിവസം ഡാഡി വടി എടുക്കും

കേട്ട് മടുത്ത ഭീഷണി ആയത് കൊണ്ട് ആദൂ ആ ഭാഗത്തേക്ക്‌ പോലും നോക്കിയില്ല, അവൾക് അറിയാം ഡാഡി പറച്ചിൽ മാത്രം ഉള്ളു അവളെ തല്ലില്ല എന്ന്

അവൻ കുഞ്ഞിനെ എടുത്ത് ആടിന്റെ അടുത്ത് നിർത്തി

ആരാധ്യ :vava

ജിതിൻ :ആ ആദൂനെ പോലെ ഒരു വാവ ആ കുഞ്ഞി വാവ

ആദൂ ആടിന്റെ തലയിലും പുറത്തു ഒക്കെ തലോടി

ജിതിൻ ഒരു ഇല പൊട്ടിച്ചിട്ട് ആദൂന്റെ കയ്യിൽ കൊടുത്തു ആദൂ അത് ആടിന് നേരെ നീട്ടി

ആരാധ്യ :തിന് ഗോത്തെ (തിന്ന് ആടെ )കച്ചും നാൻ

ജിതിൻ :നീ ആരാ ഡീ ഗുണ്ടയോ എല്ലാവരെയും ഭീഷണി പെടുത്താൻ ആയിട്ട്

ആരാധ്യ :ജിച്ചു വാവ കച്ചും നിനെ

ജിതിൻ :നീയാ, അടി

മോൻ പേര് വിളിച്ചോ പക്ഷെ ഈ നീ വിളി വേണ്ട കേട്ടോ, ഡാഡിനെ എന്നല്ല ആരെയും നീ എന്ന് വിളിക്കരുത് മനസ്സിലായോ ആരാധ്യക്ക്

ആരാധ്യ :കച്ചും നാൻ

ജിതിൻ :ഇങ്ങോട്ട് വാ ഡാഡി തരാം കടി

ആരാധ്യ :വേത 🫣

ജിതിൻ :അയ്യോടാ ചിരിച്ചു മയക്കുന്നത് നോക്കിയേ കള്ളി പെണ്ണ്

ആരാധ്യ :വാവേ ന്നാ

ആരാധ്യയുടെ കയ്യിൽ നിന്ന് ആട് ഇല എടുത്ത് കഴിച്ചു

SAVIOUR2Where stories live. Discover now