ജിതിന്റെ ഫോണിലേക്ക് അവളുടെ call വന്നു അവൻ കണ്ണ് ഒക്കെ തുടച്ചിട്ട് ഒന്ന് deep ആയിട്ട് sigh ചെയ്തതിന് ശേഷം call എടുത്തു
ജിതിൻ :പറയ് ഉണ്ടപ്പ
ദക്ഷ :സൈഡ് ക്ക് ഒന്ന് തിരിഞ്ഞ് നോക്കിയേ
ജിതിൻ സൈഡിൽ നോക്കിയപ്പോൾ ദക്ഷ കുഞ്ഞിനെ എടുത്തു നിൽക്കുന്നു
ജിതിന് :ഹേ ഇത് എപ്പടി
ജിതിൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി
ദക്ഷ :ഡാഡി കരഞ്ഞോ
അവൾ അവന്റെ മുഖത്തു തടവി കൊണ്ട് ചോദിച്ചു
ജിതിൻ :ചെറുതായിട്ട് ഇങ്ങനെ
ദക്ഷ :ബാക്കി ഉള്ളവരോട് ഒക്കെ കരയരുത് എന്നൊക്കെ പറഞ്ഞിട്ട് ഡാഡി ഇവിടെ ഒറ്റയ്ക്ക് ഇരുന്നു കരയാണല്ലേ
നോക്ക് ബേബി നിന്റെ ഡാഡി കരയുന്നു, ഡാഡിയോട് dont cry dadda എന്ന് പറ
ഓ ബേബിക്ക് ചേച്ചി പെണ്ണ് സ്കൂളിൽ പോയതിന്റെ സങ്കടം ആണ്
ജിതിൻ :അല്ല പൊന്നൂട്ടാ നമ്മുടെ ആരാധ്യ ജിച്ചു വലുതായി സ്കൂളിൽ ഒക്കെ പോവാറായി ഒന്ന് ഓർത്തപ്പോ എന്തോ ഒരു വിഷമം
എത്ര പെട്ടെന്ന് ആ അവൾ വലുതായേ ദേ കുറച്ചു നാൾ കഴിഞ്ഞാൽ ഈ പൊടിയും വല്യ ചെക്കൻ ആവും
ദക്ഷ :ഇവർ ഒക്കെ എത്ര വലുതായാലും നമ്മുക്ക് എന്നും ഇവർ പൊടികുഞ്ഞുങ്ങൾ അല്ലെ ജിത്തു ഏട്ടാ
ജിതിൻ :അത് ശെരി ആ
ദക്ഷ :ഗേറ്റ് അടച്ചു ഇല്ലെങ്കിൽ ബേബിനെ കാണാൻ പോവായിരുന്നുല്ലേ
ജിതിൻ :ഹേയ് ഇനി കാണാൻ പോകണ്ട അവൾ ചിലപ്പോൾ കരയും
ദക്ഷ :ക്ലാസ്സിൽ കൊണ്ട് ആകിയപ്പോ കരഞ്ഞോ
ജിതിൻ :ആ ക്ലാസ്സിൽ കൊണ്ട് ആക്കിയപ്പോൾ ആളുടെ ചിരി ഒക്കെ പോയി
ഞാൻ പോകുന്നത് ബേബി കരഞ്ഞുകൊണ്ട് ജനലിന്റെ അഴിയിൽ പിടിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു
എനിക്ക് അവൾ അങ്ങനെ നോക്കുന്നത് കണ്ടപ്പോ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി പിന്നെ ഞാൻ അവളെ നോക്കാതെ വേഗം ഇങ്ങോട്ട് പോന്നു