"Noo................." ഞെട്ടി എഴുന്നേറ്റവൻ കട്ടിലിൽ ഇരുന്നു... ദേഹമാകെ വിയർത്തു ഇട്ടിരിക്കുന്ന t shirt നനഞ്ഞു കുതിർന്നിരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.. ചുറ്റും നോക്കി തന്നെ പേടിപെടുത്തുന്നതൊന്നും തന്നെ ഇല്ലെന്നു ഉറപ്പു വരുത്തി അവൻ ശാസം വലിച്ചെടുത്തു...
"റെയ്ച്ചാ...." പെട്ടന്നു കേട്ട ശബ്ദത്തിൽ ഒന്നു ഞെട്ടി റയാൻ തിരിഞ്ഞു നോക്കി.. ഡോറിന്റെ അടുത്തായി അവനെ തന്നെ നോക്കി നിക്കുന്നവനെ റയാൻ കണ്ടു.. അവന്റെ കണ്ണിൽ കരുതലും ഉത്കൺഠയും ആണു റയാനു കാണാൻ കഴിഞ്ഞത്..
"ജെറി ...." മുഖത്തെ വെപ്രാളം മറിക്കാൻ റയാൻ ശ്രേമിച്ചെങ്കിലും നടന്നില്ല.. അപ്പോഴേക്കും ജെറി റൂമിനുള്ളിലേക്ക് കയറിയിരുന്നു... ബെഡിലിന്റെ side table ഇൽ ഇരുന്ന Jug ഇൽ നിന്നു വെള്ളം അടുത്തിരുന്ന ഗ്ലാസിലെക്കോഴിച്ചു അവൻ റയാനു നേരെ നീട്ടി...
റയാൻ അതു വാങ്ങി ഒറ്റ വലിക്കു കുടിച്ചു... ഗ്ലാസ്സ് വാങ്ങുമ്പോൾ അവന്റെ കൈ വിറക്കുന്നത് ജെറി കണ്ടിരുന്നു...
ജെറി മെല്ലെ ബെഡിലേക്ക് വലിഞ്ഞു കയറി റയാനരികിലായി ഇരിന്നു...റയാൻ അപ്പോഴും തല കുനിച്ചു ഇരിക്കുവായിരുന്നു... കണ്ണു കലങ്ങി ചുണ്ടു വിറച്ചു ദേഹം മുഴുവൻ വിയർത്തു കുളിച്ചു... ജെറി അവന്റെ റെയ്ച്ചനെ ഇങ്ങനെ ഒരു അവസ്ഥയിൽ ആദ്യമായി ആണു കാണുന്നത്... ദേഷ്യം കൊണ്ട് റയാന്റെ കണ്ണുകലങ്ങി അവൻ പാലായാവർത്തി കണ്ടിട്ടുണ്ടു എന്നാൽ പേടിച്ചു കണ്ണുനറയുന്നത് ആദ്യമായിട്ടാണ് ജെറി കാണുന്നതു.. എന്തുകൊണ്ടോ അവന്റെ കണ്ണും നിറഞ്ഞു മറ്റൊന്നും ചിന്തിക്കാതെ അവന്റെ റെയിച്ചനെ നെഞ്ചോടു ചേർത്തു...
"സാരമില്ലാട്ടോ... ജെറിയില്ലേ ഇനി ചീത്ത സ്വപ്നം ഒന്നും കാണില്ലാട്ടോ..." ഇതുപോലെ സ്വപ്നം കണ്ടെഴുന്നേക്കുമ്പോൾ Rosile അവനെ ചേർത്തുപിടിച്ചു ആശ്വാസിപിക്കും പോലെ ജെറി റയനെയും ചേർത്തു പിടിച്ചു...
ആ സമയം റയാനും ആഗ്രഹിച്ചത് അതായിരുന്നു... ജെറിയെ തിരികെ മുറുകെ കെട്ടിപിടിച്ചു അവനും ഇരിന്നു..
റയാന്റെ ചുങ്കിടിക്കുന്ന ശബ്ദം ജെറിക്ക് വെക്തമായി കേൾക്കാം.. അവനറിയാവുന്ന പോലെയെക്കെ ഓരോന്നു പറഞ്ഞും പുറം തിരിമ്മി കൊടുത്തും കൊണ്ടു ജെറി റയാന്റെ കൂടെയിരുന്നു...
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...