part 71

525 86 129
                                    
















ന്യൂയോർക്കിലെ ഒരു ഫാമിലി അപ്പാർട്മെന്റ് ബിൽഡിംഗ്‌....

അവർ അവിടെക്കാണ് വന്നത്... കാർഡ് swipe ചെയ്തു അവൾ അകത്തു കയറിയതും അവൾക്ക് പിന്നാലെ അവനും അകത്തേക്ക് കയറി....

ക്ലാര അവന്റെ coat വാങ്ങി ഹാങ്ങ്‌ ചെയ്തു...
ചെറിയൊരു പാസ്സാജ് അതുകഴിഞ്ഞു അവർ എത്തിയത് drawing റൂമിലേക്ക്... അവൻ ചുറ്റും ഒന്ന് നോക്കി... മിനിമൽ interior ഇൽ ഭംഗിയായി ചെയ്തിരിക്കുന്ന ഇടം...

“ housemate വന്നില്ലേ.. ” അവൻ ചോദിച്ചു... ക്ലാര അപ്പാർട്മെന്റ് ഷെയർ ചെയ്യുന്ന കാര്യം അവനറിയാം...

“ ഇല്ല...അവൾ വൈകും എന്ന് മെസ്സേജ് അയച്ചിട്ടുണ്ട്...എന്റെ ഒപ്പം കണ്ടില്ലായിരുന്നോ... ബെല്ല...” അവൾ ചോദിച്ചു... തന്നെ കണ്ടപ്പോൾ excited ആയി നിന്നവളെ അവനും ഓർക്കുന്നുണ്ട്...

അവൻ ഒന്ന് മൂളി....

“ ഇച്ചായൻ എന്നാ ഒന്ന് ഫ്രഷ് ആക്.... ഇച്ചായൻ ഡ്രസ്സ്‌ ഒന്നും കൊണ്ടുവന്നില്ലേ...  ” അവൾ ജിമിന്റെ കൈയിൽ ഒരു ചെറിയ ബാഗ് ഒഴിച്ച് ഒന്നും കണ്ടില്ല...

ഡ്രസ്സ്‌ പാക്ക് ചെയ്തു വരാൻ ഒന്നും ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലല്ലോ അവൻ...

“ താഴെ ഒരു ഷോപ്പ് ഉണ്ട്.. ഇച്ചായൻ ഫ്രഷ് ആയിക്കോ ഞാൻ പോയി വാങ്ങി വരാം... ”

“ അത് വേണ്ടാ..” അവൻ അവളെ തടഞ്ഞു...

“ സാരമില്ല... ഞാൻ വാങ്ങി വരാം... ഇച്ചായൻ ചെല്ല്... ” അവൾ അവനെ അവളുടെ മുറിയിലേക്ക് തള്ളി കയറ്റി വിട്ടു ശേഷം അവൾ വെളിയിലേക്ക് ഇറങ്ങി...

ജിമിൻ ആ മുറി ഒന്ന് ചുറ്റി നോക്കി... അതികം വലുതല്ല.. എന്നാൽ അതികം ചെറുതും അല്ല...
അത്യാവിശം എല്ലാ ആവിശ്യ വസ്തുക്കളും ആ റൂമിൽ ഉണ്ട്... ഒരു പെൺകുട്ടി താമസിക്കുന്ന മുറിയിൽ വേണ്ട എല്ലാം...

ജിമിൻ വെറുതെ അവളുടെ സ്റ്റഡി ടേബിളിന് മുകളിൽ ഇരിക്കുന്ന വസ്തുകളിലൂടെ കണ്ണോടിച്ചു... കുറച്ചു പുസ്തകങ്ങളും pen ബോക്സും.. ചെറിയ ഒരു ടേബിൾ lamb... ഒരു കുഞ്ഞു potplant... അതുനു അരികിൽ ആയി തന്നെയാണ് സ്ലൈഡിങ് വാർഡ്രോബ്....

BODYGUARD Where stories live. Discover now