അവൾ കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞു നിന്നു നോക്കി....
പിന്നെ ചാടി കിടക്കുന്ന വയറിൽ പിടിച്ചു കൊണ്ട് മുഖം കൊട്ടി നിന്നു....ഇന്ന് ക്ലാരയുടെ ജോബിന്റെ ആദ്യ ദിവസം ആണ്.... ഓഫീസ് ഡ്രസ്സ് ഇട്ടു കണ്ണാടിക്ക് മുന്നിൽ നിൽക്കാൻ തുടങ്ങിട്ട് കുറച്ചു സമയം ആയി ... അത്യാവശ്യം ചാടിയ വയർ ആണ് അവളുടെ ഇന്നത്തെ പ്രശ്നം.....
പിന്നിൽ നിന്നു തന്നെ കെട്ടി പിടിക്കുന്നവനെ അവൾ അറിഞ്ഞിരുന്നു...
" എന്താണ് ക്ലാരമ്മേ മുഖം കടന്നൽ കുത്തിയ പോലെ.... " അവൻ അവളുടെ കഴുത്തിൽ മുഖം കുത്തി വെച്ചു കൊണ്ട് ചോദിച്ചു....
" ഇത് നോക്ക്.. " അവൾ അവളുടെ വയറിൽ ചൂണ്ടി പറഞ്ഞു...
" എന്താ കുഴപ്പം... " അവൻ അവളുടെ വയറിലൂടെ വട്ടം പിടിച്ചു കൊണ്ട് ചോദിച്ചു...
" ഞാനേ... ജിമ്മിൽ പോയാലോ... " അവന് നേരെ തല തിരിച്ചു കൊണ്ട് അവൾ ചോദിച്ചു...
" എന്തിനു...? "
" വണ്ണം കുറക്കാൻ ഇച്ചായാ.... "
" നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ...? " അവൻ അവളെ അവന് നേരെ തിരിച്ചു നിർത്തി...
വണ്ണം കാരണം അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നായിരുന്നു അവൻ ചോദിച്ചത്... അവൾ ഇല്ല എന്ന് തല കുലുക്കി..."ഈ ഡ്രെസ്സിന്റെ ആണെങ്കിൽ ഇനി ഇത് ഇടണ്ടാ...." അവൻ പറഞ്ഞു...
" ഞാൻ ഇങ്ങനെ തടിച്ചി ആയി ഇരിക്കുന്നത് ഇച്ചായന് ബുദ്ധിമുട്ടില്ലേ... " അവൾ സംശയത്തോടെ ചോദിച്ചു...
" എന്ത് ബുദ്ധിമുട്ട് ...? "
" മ്മ്മ്.. ഇച്ചായനെ ആളുകൾ...കളിയാക്കില്ലേ എന്നെ കൂടെ കൂട്ടിയാൽ.... " അവൾ പതിയെ നിർത്തി നിർത്തു ചോദിച്ചു...
അവന്റെ റെസ്പോൺസ് ഒന്നും കിട്ടാതെ വന്നതും അവൾ തല ഉയർത്തി അവരെ നോക്കി...
അവന്റെ നോട്ടം കണ്ടതും അവൾ തല കുനിച്ചു....." നീയേ ഇറങ്ങാൻ നോക്ക്... ആദ്യത്തെ ദിവസം ആയിട്ട് ഇനി ലേറ്റ് ആകണ്ടാ.." അവൻ അവളെ തള്ളി പുറത്തേക്ക് വിടാൻ ശ്രെമിച്ചു...
" ഇച്ചായാ.... "
" ദേ പെണ്ണെ ഒരൊറ്റ കുത്തു ഞാൻ അങ്ങ് വെച്ചു തരും... ആൾക്കാര് അങ്ങനെ പലതും പറയും... അത് കേട്ടു ഒരു മില്ലി നിന്റെ ശരീരത്തു നിന്നു കുറഞ്ഞെന്നു ഞാൻ അറിഞ്ഞാൽ ഓടിച്ചിട്ട് തല്ലും ഞാൻ... " അവളുടെ കൈയിൽ ഒരു പിച്ചു കൂടി വെച്ച് കൊടുത്തുകൊണ്ടായൊരുന്നു അവൻ പറഞ്ഞത്...
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...