Part 79

969 88 278
                                    














" ഇതെന്തെന്താ  കോട്ടയോ..."

അവർ ആ വലിയ മാന്ഷന്റെ ഗേറ്റ് എത്തിയതും കണ്ണ് മിഴിച്ചു നോക്കി....
മാഫിയ bungalow എന്നെക്കെ പറഞ്ഞപ്പോൾ ഇത്രയും ഒന്നും അവർ പ്രേതീക്ഷിച്ചില്ല.....

ജിമിനും ക്ലാരയും ജെറിയും എസിയും ആദ്യമായി ആണ് ഒർജിനൽ DeLuca മാൻഷൻ കാണുന്നത്.... അതിന്റെ അമ്പരപ്പ് അവരിൽ നിറഞ്ഞു നിന്നിരുന്നു....

" ഇതിപ്പോ സഞ്ജയ് ലീല ബാൻസാലിയുടെ സെറ്റിനേക്കാൾ ഉണ്ടല്ലോ...." കാറ് വന്നു മാൻഷന് മുന്നിൽ നിർത്തിയതും ക്ലാര പറഞ്ഞു...

ബാക്കി മൂന്നു പേരിലും അതെ അത്ഭുതം ആണ്... സിനിമകളിലും ചിത്രങ്ങളിലും മാത്രം അവൻ കണ്ടിട്ടുള്ള കോട്ട പോലെയുള്ള കൊട്ടാരം.....

" it's really Intimidating.... " അവരെ കൂട്ടാൻ ആയി വന്ന ഗാർഡ്സ്... അവരോടൊപ്പം അകത്തേക്ക് നടക്കും വഴി ജിമിൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...

ശെരിക്കും ഭയപ്പെട്ടുന്ന ഒരു അന്തരീക്ഷം ആയിരുന്നു അവിടെ....
എസി ചാടി റയാന്റെ എളിയിൽ കയറി പറ്റി... അതിൽ കുശുമ്പ് കുത്തിയാണ് ജെറിയുടെ നടത്തം....
എരുതീയിൽ എണ്ണ ഒഴിക്കും പോലെ എസിയുടെ അടക്കി ചിരിയും....

" ഇവരെക്കെ എന്തിനാ Ray നമ്മളെ ഇങ്ങനെ നോക്കുന്നെ.... " എന്തോ അവരുടെ കൈയിൽ നിന്നു കാശ് കടം വായിയിട്ട് കൊടുക്കാത്ത  പോലെയുള്ള ദേഷ്യം വെച്ചു നോക്കുപോലെയാണ് അവരുടെ എക്കെ നോട്ടം.. ജിമിൻ റയാന് ചെവിയിൽ ആയി ചോദിച്ചു....

റയാൻ ഒന്നു ചിരിച്ചു... ആദ്യമായി ഇവിടെ വരുമ്പോൾ അവനും ഇതുപോലെ എക്കെ ചിന്തിച്ചിരുന്നു ...


" റെഡ്രിഗോ....... " ഹാളിൽ എത്തി റെഡ്രിഗോയെ കണ്ടതും ക്ലാര പാഞ്ഞു അവന്റെ അടുത്ത് എത്തിയിരുന്നു....

" I missed you ടാ... നിന്നെ മാഫിയ ഒന്നും ചെയ്തില്ലല്ലോ... " ക്ലാര അവന്റെ കൈയും മുഖവും എക്കെ ഒന്നു പൊടിച്ചു നോക്കി...അംഗഭഗങ്ങൾക്ക് ഒന്നും കുഴപ്പം പറ്റിയിട്ടില്ലല്ലോ എന്ന് ഉറപ്പ് വരുത്തും പോലെ...

" അയ്യേ... ചുമ്മായിരി.... അങ്ങനെ ഒന്നും ഇല്ല... " അവൻ അവളുടെ കൈ തട്ടി മാറ്റി.... ഇന്നലെ രാത്രി അവൻ ലൂക്കയിൽ നിന്നു രക്ഷപെടാൻ വേണ്ടി കാതറീനക്കും ജോനാഥാനും ഒപ്പമാണ് കിടന്നത്.... അവിടേക്ക് കയറി വന്നു എന്താണെങ്കിലും എടുത്തോണ്ട് പോകില്ലല്ലോ...
പിന്നെ കൂറേ നാള് കൂടി നന്മയുടെയും ഡാഡിയുടെയും കൂടെ ഒന്നു കിടക്കാനും കൊതി ഉണ്ടായിരുന്നു....

BODYGUARD Where stories live. Discover now