part 52

594 86 73
                                    














ചീറി പാഞ്ഞു വരുന്ന ബൈക്കുകൾ ഒന്നിനു പിന്നിൽ ഒന്നായി വന്നു നിന്നു.... 

ആളുകൾ വിജയിയുടെ ചുറ്റും പൊതിഞ്ഞു നിന്നു...
ഈ വിജയം പ്രതിക്ഷിച്ചതായിരുന്നു...

" Jeon, My man.. You are the best..." താൻ ട്രെയിൻ ചെയ്തെടുത്ത റൈഡർ... യുവയിൽ ജെറിയെ കാണുമ്പോൾ എല്ലാം ഉണ്ടാകുന്ന അഭിമാനം ഇന്ന് അല്പം കൂടി എന്നു പറയാം...

ഒരുവശത്തു വിജയം ആഘോഷിക്കുന്നവർ ആയിരുന്നു എങ്കിൽ മറുവശത്തു നിരാശയും ദേഷ്യവും തോൽവി സമ്മതിക്കാൻ കഴിയാത്തവരും ആയിരുന്നു...
അവരുടെ എല്ലാം കണ്ണുകൾ ജെറിയിൽ തന്നെ തറച്ചു നിന്നു...

വെറും ഇരുപതുകാരന്റെ മുന്നിൽ തോറ്റു പോയതിന്റെ നാണകേട്...

" congratulations..... "

" Thanks..." മുന്നിൽ നിൽക്കുന്നവനോടുള്ള പുച്ഛം അവനിൽ നിറഞ്ഞു നിന്നു...

" നിനക്ക് നാണം ഉണ്ടോ ഡാനി... അഹങ്കാരം കണ്ടില്ലേ ആ ചെറുക്കന്റെ..." നാണം കേടാൻ വേണ്ടി മാത്രം നടക്കുന്നപോലെ ഉണ്ട്.. കൂട്ടുകാരനെ നോക്കി നിൽക്കെ റാമിന്റെ നെറ്റി ചുളിഞ്ഞു... അപ്പോഴും ഡാനിയുടെ ചുണ്ടിൽ ചിരി ആയിരുന്നു...




" വാവേ...." 

റയാനെ അവിടെ കണ്ടതും ജെറി ഒന്നു ഞെട്ടിയിരുന്നു എന്നാൽ കൂട്ടുകാരുടെ ഇടയിൽ നിന്നത് കൊണ്ട് അവൻ അതു മുഖത്തു കാണിച്ചില്ല... റയാൻ ജെറിയുടെ അടുത്തേക്ക് നടന്നു... 
ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നപ്പോൾ ജെറി ഇവിടെ ഉണ്ടാകും എന്നു ജിമിനാണ് പറഞ്ഞത് .. നേരെ ഇങ്ങോട്ട് വന്നു...

Race തുടങ്ങും മുന്നേ എത്തിയതാണെങ്കിലും അപ്പോൾ അവന്റെ മുന്നിൽ പോകാതെ റയാൻ മാറി നിന്നതായിരുന്നു.... അതുകൊണ്ട് തന്നെ ഇതുവരെ കാണാത്ത മറ്റൊരു ജെറിയെ അവന് കാണാൻ കഴിഞ്ഞു...

" എന്തിനാ ഇവിടേക്ക് വന്നത്..."   റയാൻ അടുത്തെത്തും മുന്നേ ജെറി അവനെ തടഞ്ഞു കൊണ്ട് അവന്റെ മുന്നിൽ നിന്നു...

" ഒന്നും പറയാതെ ഇറങ്ങി പോയതല്ലേ നീ.. നിനക്ക് ഒന്ന് പറഞ്ഞിട്ടു പോയാൽ എന്തായിരുന്നു വാവേ..." അലങ്കോലമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന ജെറിയുടെ മുടി അവന്റെ ചെവിക്ക് പിന്നിലേക്ക് എടുത്തു വെച്ചു കൊണ്ട്   റയാൻ ചോദിച്ചു...
ജെറി വേഗം തന്നെ റയാന്റെ കൈ തട്ടി മാറ്റി ശേഷം ചുറ്റും ഒന്നു നോക്കി ആരെങ്കിലും കാണുന്നുണ്ടോ എന്ന പോലെ...

BODYGUARD Where stories live. Discover now