റയാൻ ചെന്നു നോക്കുമ്പോൾ ജെറിയും ജിമിനും വിഡിയോ ഗെയിം കളിക്കുന്നു അവൻ കുറച്ചു നേരം അവരെ നോക്കി നിന്ന ശേഷം റൂമിലേക്കു തന്നെ തിരികെ പോയി... പഴയ ഓർമ്മകൾ എല്ലാം അയവിറക്കിയതു കൊണ്ടാകാം ഹൃദയത്തിനു ഒരു ഭാരം അവനു അനുഭവപ്പെട്ടതു..
ഭയപ്പെടുത്തുന്ന ഓർമ്മകൾക്കു ഭാരം കൂടിയതും അതിനെ എതുർക്കനെന്നപോലെ ബെഡിലേക്ക് കമഴ്ന്നു കിടന്നു അവൻ.. കണ്ണു അടച്ചാൽ കാണുന്നതു ചോരയിൽ കുളിച്ചു കിടക്കുന്ന ലിയോയുടെ ശരീരവും തങ്ങളെ ഉപദ്രവിച്ചവരുടെ മുഖവുമാണ്...എന്തിനു ..? എന്തിനു വേണ്ടി...? ആർക്കു വേണ്ടി...? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.. Lucius ഇനെ കൊല്ലുന്നതിനു മുന്നേ പാലായവർത്തി ചോദിച്ചതാണ് ഇതെ ചോദ്യങ്ങൾ.. എത്രയെക്കെ torture ചെയ്തിട്ടും അതു മാത്രം പറഞ്ഞില്ല അന്ന് കണ്ട mask ധരിച്ച രൂപം അയാൾ ആരെന്നു ഇതുവരെ കണ്ടതാൻ ആയില്ല...
ആരായിരിക്കും..? ആർക്കാണ് തന്നോടും ലിയോയോടും ഇത്ര ശത്രുത...?
തല വെട്ടിപിളരും പോലൊരു വേദന അവനു അനുഭവപ്പെട്ടു... തലയിണ കൊണ്ടവൻ സ്വയം ഞെരുക്കി...
ഒന്നലറി വിളിക്കാൻ തോന്നിയെങ്കിലും പല്ലു കടിച്ചു മുഷ്ടി ചുരുട്ടി അതിനെ അടക്കി പിടിക്കാനെ കഴിഞ്ഞോള്ളു ...പെട്ടന്നു പുറത്തു അമരുന്ന ഭാരം.., തന്നെ പുണരുന്ന കുഞ്ഞി കൈ, ഒന്നു ഞെട്ടിയെങ്കിലും അതാരാണെന്നു കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.. അവനെ പിടിച്ചു മാറ്റാനൊ ഷകരിക്കാനോഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല റയാൻ.. അവന്റെ ചൂടു റയാനൊരു ആശ്വാസം നാൽക്കുന്നുണ്ടായിരുന്നു..
" റെയ്ച്ചാ... " താൻ വന്നിട്ടും ഒരു mind ഉം തരാതെ കിടക്കുന്ന റയാന്റെ ചെവിക്കു അരികിലായി മുഖം അടുപ്പിച്ചു കൊണ്ടു ജെറി വിളിച്ചു നോക്കി.. റയാൻ അപ്പോഴും ആ തലയിണ തലയിൽ തന്നെ അമർത്തി പിടിച്ചിരുന്നു... ജെറിയുടെ വിളി കേട്ടെങ്കിലും അവൻ മറുപടി കൊടുത്തില്ല..
ജെറി റയാന്റെ പുറത്തായി എഴുന്നേറ്റിരുന്നു കൊണ്ടു അവന്റെ തലയിൽ നിന്നു തലയിണ എടുത്തു മാറ്റി ശേഷം വീണ്ടും അതുപോലെ തന്നെ അവന്റെ മുകളിലേക്കു കിടന്നു...
KAMU SEDANG MEMBACA
BODYGUARD
Fiksi Penggemarഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...