part 18

645 66 11
                                    


















" മോളെ സൂക്ഷിച്ചു പോയിട്ടു വാ.. പീറ്റർ ഉണ്ടാകും കൂടെ.." രാവിലെ ഡ്യൂട്ടിക്കു ഇറങ്ങുന്നതിനു മുന്നേ മരുമകളെ കണ്ടു warn ചെയ്യാനും അയാൾ മറന്നില്ല.. എന്തെന്നില്ലാത്ത ഒരു ഭയം അയാളിൽ ഉണ്ടായിരുന്നു..

" പപ്പാ ഞാൻ സൂക്ഷിച്ചോളാം..." അവൾ അയാൾക്കു ഉറപ്പു നൽകി ഇറങ്ങി...
ഒരിക്കലും ഇല്ലാത്തതുപോലെ ഇന്നു അവളുടെ ഹൃദയമിടുപ്പു കൂടി നിന്നു.. എന്തെക്കെയോ അവൾക്കു നഷ്ടമാകാൻ പോകുന്നു എന്നു മനസ്സു പറയുമ്പോലെ.. മനസ്സിനെ വേദനിപ്പിക്കുന്ന ചിന്തകളെ മാറ്റി വെച്ചു ഒരു നോക്കു തിരിഞ്ഞു നോക്കി അവൾ വലുതുകാലു വെച്ചു കയറി വന്ന ആ വീട്ടിലേക്കു... മരുമകളായി അല്ല മകളായി തന്നെയാണു ഈ അച്ഛനും അമ്മയും അവളെ സ്വീകരിച്ചതു ഒപ്പം   എന്തിനും കൂടെ നിക്കുന്ന രണ്ടു സഹോദരന്മാർ.. അവളുടെ ജോഷുവാ അച്ചായനെ പോലെ അവളെ ചേർത്തു പിടിച്ചവർ... പിന്നെ ഒരു മിന്നിന്റെ ബന്ധം കൊണ്ടു തുടങ്ങി അവളുടെ പ്രാണനായവൻ.. പണ്ടു വായിച്ചിട്ടുള്ള കഥകളിലെ പ്രണയം അവനിലൂടെ അവൾ അറിഞ്ഞ പ്രണയം.. തന്നെ ഇത്രത്തോളം ആരും സ്നേഹിച്ചിട്ടില്ല..
അവൻ കെട്ടിയ മിന്നിൽ അമർത്തി ഒന്നു ചുംബിച്ചു അവൾ..

ആ കാറു Gate കടക്കുമ്പോൾ എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു...


Judith പോയ ശേഷം സാമൂൽ Rosalie യെ അടുത്തു വിളിച്ചിരുത്തി...

" എന്താ സാം താൻ ഇന്നു ആകേ ഒരു വല്ലാത്ത മൂടിൽ ആണല്ലോ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?"

" എന്തോ ഇന്നു .. അറിയില്ല റോസി ... കുട്ടികളുടെ കാര്യം ഓർത്തിട്ടാണെന്നു തോന്നുന്നു... "

" സാം വെറുതെ ഓരോന്നു ഓർത്തിരുന്നിട്ടാ.. ഒന്നും ഉണ്ടാകില്ല.. "

" അതല്ലടോ ഒന്നും ചെയ്യാതെ അവർ അടങ്ങി ഇരിക്കുന്നതു നല്ലതിനല്ല... "
സാമൂൽ ഒന്നു നേടുവീർപ്പിട്ടിരുന്നു...

" ശെരിയാണു.. അവരുടെ ആദ്യത്തെ ഉദ്ദേശം കൂട്ടാളിയെ രക്ഷിക്കുക എന്നാകും.. " Custody യിൽ ഉള്ള മാർക്കിന്റെ കാര്യം ഓർത്തതും Rosalie പറഞ്ഞതു ശെരിയാണെന്ന് അയാൾക്കു തോന്നി.. ഇത്രയും നാളും അവർ ഒന്നും ചെയ്യാത്തത് Marco പോലീസിന്റെ കസ്റ്റടിയിൽ ഉള്ളതുകൊണ്ടാണ്.. Camorra യുടെ ആദ്യത്തെ ലക്ഷ്യം Marco യെ പോലീസിന്റെ കസ്റ്റടിയിൽ നിന്നു രക്ഷിക്കുക എന്നതാകും..

BODYGUARD Where stories live. Discover now