part 29

550 70 9
                                    














ജിമിന്റെ അടുത്തു നിന്നു റയാൻ തിരിച്ചു വന്നുതു അവന്റെ മുറിയിലെക്കാണു... ജിമിൻ പറഞ്ഞ ഓരോ കാര്യങ്ങളും അവന്റെ ഉള്ളിലൂടെ മാറി മറഞ്ഞു കൊണ്ടിരിന്നു...

റൂമിലെ ടേബിൾിന്റെ draw തുറന്നു അവൻ സൂക്ഷിച്ചു വെച്ച ആ Album കൈയിൽ എടുത്തു...
അതിൽ ഉണ്ടായിരുന്നതു മുഴുവൻ അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയിരുന്നു...

സ്റ്റെല്ലക്കും സക്കറിയാക്കും വളരെ വൈകി ജനിച്ച മകൻ... അതിന്റെ എല്ലാ വത്സലവും ലാണനയും അറിഞ്ഞുതന്നെയായിരുന്നു അവൻ വളർന്നതും...

എല്ലാ സന്തോഷവും സൗഭാഗ്യവും നഷ്ടപെട്ടതിനു ഒരു കാരണമേ ഉണ്ടായിരുന്നുള്ളു അവന്റെ sexual identity തന്നെ... തികച്ചും Orthodox ആയ ഫാമിലിയിൽ ജനിച്ചതിന്റെ അനന്തരഫലം.. അടിയും ബഹളവുമായി ഒരു യുദ്ധകളം ആയിരുന്നു ആ സമയം ആ വീട്.. വീട്ടിൽ ഉണ്ടായ പ്രേശ്നങ്ങൾ റയാനെ അത്ര തളർത്തിയിരുന്നില്ല... വീടു വിട്ടു ഇറങ്ങിയപ്പോൾ കരുതിയിരുന്നില്ല എല്ലാത്തിന്റെയും അവസാനം ഇങ്ങനെയെക്കെ ആകുമെന്നു... ഒറ്റപെട്ടു പോയതിന്റെ വിഷമം മാറ്റാൻ കർത്താവു കൊണ്ടുതന്നതു പോലെ ആയിരുന്നു അവന്റെ വരവു.. താൻ ഒരു Gay ആണെന്നറിഞ്ഞു റൂം share ചെയ്തുകൊണ്ടിരുന്ന roommate vacate ചെയ്തു പോയി... അങ്ങനെ ഇരിക്കുമ്പോഴാണു അവന്റെ വരവു.. കോളേജിനു വെളിയിൽ ഉള്ള ഹോസ്റ്റൽ ആയിരുന്നവൻ എന്തോ personal issue കാരമാണു college ഹോസ്റ്റലിലേക്കു മാറുന്നതു... First year അവസാനിക്കാറായ സമയം ആകേ ഒഴിവുണ്ടായിരുന്ന മുറി ആയിരുന്നു തന്റേതു... ഒരു ശനിയാഴിച്ച ഉച്ച സമയത്താണു കൈയിൽ രണ്ടു ബാഗും തൂക്കി ഡോർ തള്ളി തുറന്നു അവൻ കയറി വന്നതു...

പെട്ടന്നുള്ള വാതിൽ തുറക്കലിൽ റയാൻ ഞെട്ടി എഴുന്നേറ്റിരുന്നതു റയാൻ ഓർത്തു...

RAYAN'S FLASHBACK MEMORY

" Hey.... " രണ്ടു ബാഗും ഒഴിഞ്ഞു കിടന്ന ബെഡിൽ വെച്ചു തന്റെ നേരെ വിടർന്ന ചിരിയോടെ കൈ വീശി കാണിക്കുന്നവനെ റയാൻ അമ്പരപ്പൂടെ നോക്കി.. ഇങ്ങനെ ഒരാളെ ഈ ക്യാമ്പസ്സിൽ അവൻ കണ്ടിട്ടില്ല.. Academic year തീരാറാകുമ്പോൾ പുതിയ അഡ്മിഷൻ എടുക്കില്ല പിന്നെ ഇതാരാണു റയാൻ മുന്നിലിരിക്കുന്നവനെ സൂക്ഷിച്ചു നോക്കി..

BODYGUARD Where stories live. Discover now