Part 73

601 78 195
                                    









" ജെറിയുടെ നാളത്തെ പ്രോഗ്രാം കോൺഫിഡൻഷ്യൽ ആയിരിക്കണം... പുറത്തു നിന്നു ഒരാൾ പോലും അവിടെ ഉണ്ടാകാൻ പാടില്ല... Is that clear Enzo....? "
അയാൾ മുന്നിൽ നിൽക്കുന്നവളോടായി പറഞ്ഞു....

" ജെയിൻ എല്ലാം ക്ലിയർ ആണ്... You don't have to worry... പിന്നെ ഞാൻ മെർലിൻ ആണ്... " അവൾ അയാളെ ഒരു സംശയത്തോടെ നോക്കി... എന്തോ ഒരു പന്തികേട് അയാളിൽ പ്രകടം ആണ്.....ആദ്യം വന്ന് തന്നെ ജെറി എന്ന് വിളിച്ചു ഇപ്പൊ ദേ എൻസോ എന്ന്...

" ആരോൺ...? "

" ആരോൺ അല്ല ബോസ്സ്.. മെർലിൻ... "

" yeah മെർലിൻ.... "

" എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ... " ഇതെല്ലാം കേട്ടു നിന്നവർ ഒരു പോലെ മുഖത്തോട് മുഖം നോക്കി ചോദിക്കാതെ ചോദിച്ച ചോദ്യം...

" പനി പിടിച്ചാൽ ബോധം പോകുമോ...? " ആരോൺ സൈലസിന്റെ ചെവിയിൽ ആയി ആണ് ചോദിച്ചത്...

" ജയിൻകാർലോ ആയോണ്ട് പറയാൻ പറ്റില്ല... കുറച്ചു മുന്നേ എന്നോട്  സുഖം ആണോ എന്ന് ചോദിച്ചടാ .... ഞാൻ കരഞ്ഞു പോയി ആദ്യമായി ആണ് എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്... " അവൻ ഇല്ലാത്ത കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു...

കുറച്ചു മുന്നേ വെറുതെ അയാളുടെ മുറിയിക്ക് അരികിലൂടെ പോയതായിരുന്നു... ഒരു കൂട്ടി മുട്ടൽ സംഭവിച്ചപ്പോൾ അയാളുടെ ഒരു നോക്കി പേടിപ്പിക്കൽ പ്രേതീക്ഷിച്ച സൈലസിനെ ഞെട്ടിച്ചു കൊണ്ട് അയാളുടെ ചോദ്യം സുഖമാണോ എന്ന്...

നിങ്ങളുടെ പെങ്ങളുടെ കൂടെ എങ്ങനെ സുഗമായി ജീവിക്കും എന്ന് ചോദിക്കണം എന്ന് അവന് ഉണ്ടായിരുന്നു പിന്നെ ചിലപ്പോ വെല്ല ബോംബും എറിഞ്ഞു കൊന്ന് കളയയും ആങ്ങളയും പെങ്ങളും ചേർന്ന് അത് കൊണ്ട് അവൻ ഒന്ന് മൂളി കൊണ്ട് അവിടെ നിന്നു സ്കൂട്ട് ആയി....

" ബേബി...നിന്റെ ചേട്ടന് വട്ടായി... നിന്റെ മാമന് വട്ടായടാ മോനെ.." അവൻ എലിസമ്പത്തിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു...ഒപ്പം അവളുടെ വയറിൽ പിടിച്ചു കുഞ്ഞിനോടും പറയാൻ മറന്നില്ല...

അവൾ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി...

' ശെരിക്കും ഇനി വട്ടായോ....? ' അവൾ ചേട്ടനെ ഒന്ന് ശ്രെധിച്ചു നോക്കി... ഇന്നെവരെ ചായ കുടിക്കാത്തവൻ ജെറിയുടെ കൂടെ ഇരുന്നു ചായ കുടിക്കുന്നു അതും മധുരം ഇട്ടതു... ജയിൻകാർലോ മധുരം കഴിക്കില്ല അയാൾ കുഞ്ഞിലേ മുതൽ അങ്ങനെയാണ്... അവൾ അയാളെ സംശയത്തോടെ നോക്കി... പനി പിടിച്ചു വട്ടായി എന്നൊന്നും ഇതുവരെ എവിടെയും കേട്ടിട്ടില്ല...

BODYGUARD Where stories live. Discover now