part 38

543 80 65
                                    

















പള്ളിയിൽ എത്തിയതും അന്നത്തെ ദിവസം മറ്റൊരു മനസ്സമ്മതം കൂടി നടക്കുന്നത് കൊണ്ട് അവർക്ക് കുറച്ചു നേരം പുറത്തു നിൽക്കേണ്ടി വന്നു...

" ചെറുക്കൻ എത്തിയോ..." കല്യാണം കൂടാൻ വന്ന ബന്ധുകളിൽ ഒരാൾ ചോദിച്ചു...

" ഇല്ല... ഇപ്പോ എത്തും എന്നാ പറഞ്ഞേ ഒരുങ്ങി കഴിഞ്ഞില്ലാത്രെ ഇപ്പോഴത്തെ ചെറുക്കൻമാർക്ക് റെഡി ആകാനാണ് താമസം .." മുതിർന്നവരിൽ ആരോ വിളിച്ചു പറഞ്ഞു...

" എന്നതാണെങ്കിലും ചെറുക്കന് ലോട്ടറി അല്ലേ അടിച്ചത്... പെണ്ണ് കുറച്ചു തടിച്ചിട്ടാണെങ്കിൽ എന്നാ പൂത്ത ക്യാഷ് അല്ലേ സ്ത്രീധനം ആയി കൊടുക്കുന്നത് കൂടാതെ ഒരെ ഒരു മകൾ ആയതുകൊണ്ടു അതിന്റെ പേരിൽ ഇഷ്ടം പോലെ സ്ഥലവും സ്ഥാപനങ്ങളും ആണ് സെബാസ്റ്റ്യൻ മകളുടെ പേരിൽ എഴുതിവെച്ചിരിക്കുന്നത്... ഇതെക്കെ ഒരു യോഗമാണ്..." കൂടി നിന്ന അകന്ന ബന്ധുക്കളുൽ ചിലർ അടക്കം പറയുന്നത് കേട്ടു...

അങ്ങനെ ഈ ചുരുങ്ങിയ നേരം കൊണ്ട് പല ഉള്ളതും ഇല്ലാത്തതുമായ ഗോസ്സിപ്പുകൾ അടിച്ചിറക്കിയിരുന്നു...

" യൂഞ്ചിസേ .. മോൾ ok അല്ലേ.. ടെൻഷൻ വല്ലതും ഉണ്ടോ.. ദേ ഈ ജ്യൂസ്‌ കുറച്ചു കുടുക്ക്.." പുറത്തെ വെയിൽ അടിക്കാതെ യൂഞ്ചിയെ കാറിൽ AC യിൽ ആണ് ഇരുത്തിയത്... അവളോടൊപ്പം Rachel ലും..

" വേണ്ട മമ്മി .. ഞാൻ ok ആണ്..." അവൾ അവരെ നോക്കി ഒന്നു ചിരിക്കാൻ ശ്രെമിച്ചു...

" എല്ലാം ശെരിയാകും.. മോളു സമാധാനം ആയി ഇരിക്ക്.. " അവർ മകളുടെ തോളിൽ തട്ടി പറഞ്ഞു.. യൂഞ്ചിക്ക് എന്തോ ഒരു വിഷമം ഉണ്ടെന്നു അവർക്ക് മനസ്സിലായി അമ്മയല്ലേ മകളുടെ മുഖം വാടിയാൽ അവർക്ക് മറ്റാരിലും അതികം മനസ്സിലാകും.. എന്നാൽ അതിന്റെ കാരണം മാത്രം അവർക്ക് മനസ്സിലായില്ല കല്യാണം എക്കെ കഴിഞ്ഞു സ്വന്തം വീടു വിട്ടു മറ്റൊരു ജീവിതത്തിലേക്ക് പോകാൻ തുടങ്ങുന്നതിന്റെ സങ്കടം ആകും എന്നു അവർ കരുതി...





" ശോ നമ്മുടെ കല്യാണവും ഇങ്ങനെ മതി കേട്ടോ..." അവന്റെ കൈയിൽ കോർത്തു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു...

BODYGUARD Where stories live. Discover now