part 43

674 78 56
                                    














"  Abel.. You ok..? " റയാന്റെ മുഖത്തെ മാറ്റം കണ്ടതും Gaincarlo ചോദിച്ചു...

" മ്മ്.." റയാൻ ഒന്നു മൂളി..

" എന്തോ ഉണ്ട്.. അവിടെന്ന് ഇറങ്ങിയപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ... എന്തു പറ്റി..." അയാൾ വീണ്ടും ചോദിച്ചു..

" ഡേവിസ് അവന്..."

" അവന്..?"

" He likes Him.."

" ആരെ...?"

" ജെറി..." റയാൻ Gaincarlo ക്ക് മുഖം കൊടുക്കാതെയാണ്  പറഞ്ഞത്...
അയാളും അല്പ നേരം നിശബ്ദമായി നിന്നു പോയി...

" So what എബി.. അവന്റെ ലൈഫ് ആണ്.. ലിയോയെ ഓർത്തിരുന്നു അതു പാഴക്കരുത് എന്നു തന്നെയാണ് എന്റെയും ആഗ്രഹം.. ലിയോ പറഞ്ഞു എനിക്ക് ഡേവിസിനെ അറിയാം.. അവൻ നല്ലവനാണ്.." Gaincarlo പറഞ്ഞത് കേട്ടതും റയാന്റെ മുഖം മങ്ങി.. അതു അയാൾ കാണുകയും ചെയ്തു..

" എന്തുപറ്റി.. Are you jealous...? "

" ഞാൻ..."

" You have no right to get jealous Abel.. സ്വന്തമാക്കമായിരുന്നുട്ടും  നീ ആയിട്ട് വേണ്ടെന്ന് വെച്ചതാണ്.. And now you are hurt then  You deserve it.. എന്നെ പറഞ്ഞയക്കരുത് എന്നു പറഞ്ഞു നിന്റെ മുന്നിൽ ചങ്ക് പൊട്ടി കരഞ്ഞു നിന്ന ആ കൊച്ചു കുഞ്ഞിന്റെ മനസ്സ് വേദനിച്ചിടത്തോളം ആകില്ല നിന്റെ വേദന..." ദേഷ്യം തോന്നിപോയിരുന്നു Gaincarlo ക്ക് .. ആ ദിവസം അയാൾ ഇന്നും ഓർക്കുന്നുണ്ട്... പിടിച്ചു വെക്കാൻ അയാൾക്ക് ഒരു അധികാരവും ഇല്ലാത്തത് കൊണ്ടായിരുന്നു അന്ന് ജെറിയെ ജിമിനൊപ്പം അയച്ചത് എന്നാൽ അതിനു അധികാരം ഉണ്ടായിരുന്നിട്ടും ഒരിറ്റ് സഹതാപം പോലും കുഞ്ഞു ജെറിയോട് കാണിക്കാതിരുന്ന റയാനോട് അയാൾക്ക് ആദ്യമായി അന്ന് ദേഷ്യം തോന്നിയിരുന്നു...

" എല്ലാം അറിഞ്ഞിട്ടും നീ എന്നെ കുറ്റപ്പെടുത്തുകയാണോ Gain....?" ആദ്യമായാണ് Gaincarlo റയാനോട് ഇത്രയും Harsh ആയി സംസാരിക്കുന്നത് അതും റയാനെ വേദനിപ്പിച്ചു...

" എനിക്ക് എല്ലാം അറിയാം.. അതോടൊപ്പം നിന്നെയും അറിയാം  നിനക്ക് ജെറിയോടുള്ള പ്രണയവും അറിയാം... അവനെ രക്ഷിക്കാൻ നീ അവനെ മാറ്റി നിർത്തുമ്പോൾ നീ തന്നെയാണ് എബി വേദനിക്കുന്നത്.. ഒരു കാര്യം നീ മനസ്സിലാക്കണം നിന്റെ പ്രതികാരവും നിന്റെ കർത്തവ്യങ്ങളും അവസാനിക്കുമ്പോൾ നിനക്ക് ഏറ്റവും കൂടുതൽ ആവിശ്യം ആകുന്നത് അവൻ ആയിരിക്കും അവന്റെ സാമിഭ്യം ആയിരിക്കും.. ഇനിയും നീ അവനെ ആകറ്റി നിർത്തിയാൽ ഇനി ഒരിക്കലും നിനക്ക് അവനെ സ്വന്തമാക്കാൻ കഴിഞ്ഞിന്ന് വരില്ല..."

BODYGUARD Where stories live. Discover now