part 55

591 79 135
                                    















" ചത്ത്... ചത്ത്... ചത്ത്... ഞാൻ ചത്ത്...."

റയാൻ പിടിച്ചു വെച്ചിട്ടില്ലായിരുന്നെങ്കിൽ അർജുൻ ഇപ്പോൾ ഹിമാലയം കിടന്നേനെ... ഇതിപ്പോൾ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ പോലെ...

തനിക്ക് നേരെ വരുന്ന കാലനെ അവൻ ദയനീയവസ്ഥയിൽ നോക്കി നിന്നു... എങ്ങനെ പോയാലും ഒരടി ഉറപ്പാണ്... അർജുൻ പാട് പെട്ട് റയാന്റെ പിന്നിലേക്ക് മറഞ്ഞു....

തങ്ങളുടെ അടുത്തു വേരെ വന്നവൻ നേരെ തിരിഞ്ഞു ഡാൻസ് ഫ്ലോറിന്റെ മറുവശത്തേക്ക് പോകുന്നത് കണ്ടതും റയാന്റെ മുഖം ചുളിഞ്ഞു എന്നാൽ പോയെന്ന് ഉറപ്പിച്ച ജീവൻ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അർജുന്... 





" Shall we dance...?"

" sure... " ജെറി തന്നെ സമീപിച്ചവന്റെ തോളിലായി ഇരു കൈകളും വെച്ചു നിന്നു....

മദ്യത്തിന്റെ ലേഹരിയിൽ അവൻ അവന്റെ പ്രവർത്തികൾ തന്നെ മറന്നിരുന്നു... അവനെ തന്നെ മറന്നിരുന്നു...

" You look hot..." അയാൾ ജെറിയെ തന്നിലേക്ക് ചേർത്തു പിടിച്ചു .. അയാളുടെ കരങ്ങൾ ജെറിയുടെ അരക്കെട്ടിലും തോളിലും ആയി മുറുകി...

" I know... " ജെറി അഹങ്കാരത്തോടെ മറുപടി കൊടുത്തു അയാളിലേക്ക് ചേർന്നു നിന്നു... അയാളുടെ ഗന്ധം അറിയാൻ  എന്ന പോലെ അവൻ അയാളുടെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചു... അവൻ ആഗ്രഹിച്ച വാസന കിട്ടാത്തത് കൊണ്ടാകാം അവന്റെ നെറ്റി ചുളിഞ്ഞു ...

" എന്തു പറ്റി ..." ജെറിയുടെ മുഖം മാറിയത് കണ്ടതും അയാൾ ചോദ്യം ഉയർത്തി...

" You don't smell good..." അവന്റെ മറുപടി കേട്ടതും അയാളുടെ നെറ്റിയാണ് ഇപ്പ്രാവിശ്യം ചുളിഞ്ഞത്... ആദ്യമായാണ് ഒരാൾ ഇങ്ങനെ ഒരു കാര്യം പറയുന്നത് തന്റെ ഗന്ധം കൊള്ളില്ല എന്നു... ജെറിയുടെ വാക്കുകൾ അയാളെ ഓഫൻഡ് ചെയ്യുന്നതായിരുന്നു...

" i don't think so..." അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു...
എന്നാൽ ജെറിയും സമ്മതിച്ചു കൊടുക്കാൻ തയാറായിരുന്നില്ല...

" ശെരി... Suggest a good Perfume.." കൂടുതൽ തർക്കിച്ചു നിന്നു ഇപ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന മൊമെന്റ് നശിപ്പിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല... ജെറിയെ അയാൾ ശ്രെദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ചായിരുന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് ഡാൻസ് ഫ്ലോറിലേക്ക് അവൻ കയറി വരുന്നതും.. ഒന്നു try ചെയ്തു നോക്കാം എന്ന് കരുതി... ജെറിയുടെ പ്രതികരണവും പോസിറ്റീവ് ആയിരുന്നല്ലോ...

BODYGUARD Where stories live. Discover now