part 44

655 84 73
                                    
















" വിക്കി മോനെ എന്തു പറ്റി..." അവർ അവനെ കണ്ടതും ആദ്യം ചോദിച്ചത് അതായിരുന്നു...

" അമ്മച്ചി.... ഒന്നും ഇല്ല അമ്മച്ചി..." അവൻ വിളറിയ ഒരു ചിരിയോടെ പറഞ്ഞു... ഒപ്പം yoongi യെ അറിഞ്ഞോന്നു സ്മരിക്കാനും അവൻ മറന്നില്ല...

ആ വീട്ടിൽ രാവിലെ കൃത്യം സമയം നോക്കി ജോലിക്ക് പോകുന്നത് വിക്കി മാത്രമാണ്... അതുകൊണ്ട് തന്നെ അവൻ ഒറ്റക്കായിരിക്കും മിക്ക ദിവസവും ബ്രേക്ഫാസ്റ്റ് കഴിക്കുക...
അതു അടുക്കളയിൽ Rachel ഇനോട് സംസാരിച്ചു കൊണ്ട്...

ഇന്നും പതിവ് പോലെ അവൻ അടുക്കളയിൽ കയറി എന്നാൽ പതിവ് പോലെ സ്ലാബിൽ കയറി ഇരുന്നില്ല പകരം ഓപ്പൺ കിച്ചണിന്റെ ബ്രേക്ഫാസ്റ്റ്  ചെയറിൽ വന്നിരുന്നു..

" ഇന്ന് ലേറ്റ് ആയോ...?" അവനു മുന്നിലേക്ക് പുഴുങ്ങിയ പഴവും മുട്ടയും പാലും എടുത്തു വെച്ചു കൊണ്ട് അവർ ചോദിച്ചു...

" എഴുന്നേക്കാൻ വൈകി പോയി മമ്മി.." അവൻ ചിരിച്ചു..

"വിക്കി.., ഈ കൊല്ലം നമ്മുക്ക് ഒരു പ്രൊമോഷൻ പ്രതിക്ഷിക്കാവോ..?"

" മിക്കവാറും ഒരു സ്ഥലമാറ്റം പ്രതിക്ഷിക്കാം.."

" അതെന്താടാ അങ്ങനെ ഒരു ടോക്ക്..." അവൾ ചിരിച്ചു..

" ഒന്നും പറയണ്ട മമ്മി .. എന്റെ സമയം തീരെ ശെരിയല്ല..."

" ശാലിനി മുർഡർ കേസ് ആണോ ..?"

" മ്മ്..റോസാലി ആന്റിയാണ് Defence lawyer..ഇന്നലെ കോടതിയിൽ ഇട്ടു ഞങ്ങൾ പോലീസുകാരെ വെള്ളം കുടിപ്പിച്ചു... " വിക്കി മടുപ്പോടെ പറഞ്ഞു... ആദ്യമായാണ് കോർട്ടിൽ അവൻ റോസലിയുടെ മുന്നിൽ നിന്നത്.. പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും അവൻ പ്രതിക്ഷിച്ചിരുന്നില്ല..

വിക്കിയുടെ മുഖം കണ്ടതും Rachel ചിരിച്ചു പോയി..

" മുമ്മി ചിരിച്ചോ മമ്മിയുടെ കൂട്ടുകാരി അല്ലേ.." അവന്റെ മുഖം വീർത്തു..

" എന്നിട്ട് കേസ് എന്നത്തേക്കാ മാറ്റിയിരിക്കുന്നത്.."

" അടുത്ത ഫ്രൈഡേ..."

BODYGUARD Where stories live. Discover now