part 33

576 79 28
                                    

















മൂന്നു വർഷങ്ങൾക്കു ശേഷം...........



രാവിലെ ആ വീട്ടിലെ തിരക്ക് പഴയതുപോലെ തന്നെ... എന്നാൽ എന്നത്തേയും പോലെ ജോലിക്കു പോകാനുള്ളതല്ലന്നു മാത്രം...
കുറച്ചു പെർ ക്ലീനിങ് ഡ്യൂട്ടിയിൽ ആണു കുറച്ചു പെർ അടുക്കളയിൽ..

പുറത്തെ ബഹളം എല്ലാം കേട്ടു അവൾ മുറിയിൽ കണ്ണാടിക്ക് മുന്നിലായി ഇരുന്നു... അവൾക്കു ഒരു മാറ്റവും ഇല്ല കുറച്ചു കൂടി തടി വെച്ചിട്ടുണ്ട്...

ക്ലാര ഒരു നേടുവീർപ്പോടെ അവളുടെ രൂപത്തെ കണ്ണാടിയിൽ നോക്കി നിന്നു.. simple long gown ആണു അവളുടെ വേഷം.. കണ്ണിനടിയിലെ കറുപ്പ് മറക്കാൻ മുഖത്തു അല്പം Concealor ഇട്ടിട്ടുണ്ട്.. മുടി അഴിച്ചാണ് ഇട്ടിരിക്കുന്നത്... തന്നെ കണ്ടു മാർക് ഇടാൻ വരുന്ന അടുത്ത ഫാമിലിയക്കായിയാണ് ഈ കാത്തിരിപ്പ്... കഴിഞ്ഞ ഒരു കൊല്ലമായി മിക്ക ഞായറാഴ്ചകളിലും ഉള്ളതാണ് ഈ പരുപാടി.. വരും അവളെ കാണും ഫാമിലിക്ക് ഇഷ്ടമാകും കാരണം Sebastian Levi Adam മിന്റെ മകൾ ആണല്ലോ എന്നാൽ കാണാൻ വന്ന ചെറുക്കനു ഇഷ്ടമാക്കില്ല over healthy ആണെന്ന കാരണം... അമ്മാവൻ തൊട്ടു അയലത്തെ വീട്ടിലെ
പട്ടിയെ കൊണ്ടു വേരെ judge ചെയ്യിപ്പിക്കും..  തനിക്ക് കുറച്ചു വണ്ണം അധികം ഉള്ളതാണ് എല്ലാവർക്കും പ്രശ്നം..

" yoongi ആരാ വിളിച്ചേ..? അവരാണോ..? അവരെത്താറായോ..." Rachel അടുക്കളയിൽ നിന്നു ഹാളിലെക്ക് വന്നു..

" അതു മമ്മി..." yoongi പതിയെ Sebastian നെ നോക്കി...

" എന്താടാ.." അയാൾ ഒരു സംശയത്തോടെ yoongi യുടെ നേരെ തിരിഞ്ഞു...

" പപ്പാ അവരു പറയുന്നെ അവർക്ക് ഇന്ന് വരാൻ പറ്റില്ലെന്നാ.. ചെറുക്കന്റെ അച്ഛനു എന്തോ urgent വർക് വന്നെന്നു...ഈ മീറ്റിംഗ് നാളത്തേക്ക് ആക്കാമെന്നാണ് അവർ പറയ്യുന്നേ.." yoongi പറഞ്ഞു.. broker ആണ് അവനെ കാര്യം വിളിച്ചു അറിയിച്ചത്...

" അതെന്തു വർത്താനമാ.. ഇതിപ്പോ രണ്ടാം തവണയാണു അവർ ഇതുപോലെ.. " വിക്രം കുറച്ചു അമർഷം പുറത്തു കാണിച്ചു കൊണ്ടുതന്നെയാണു പറഞ്ഞതു.. കഴിഞ്ഞ ഞായറാഴ്ചയും ഇതുപോലെ മാറ്റി വെച്ചതാണ്...

BODYGUARD Donde viven las historias. Descúbrelo ahora