part 34

513 80 34
                                    






















അലങ്കാര വെളിച്ചത്താൻ ആ വീടു പ്രകാശിച്ചു... ഡിജിപി യുടെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ വന്ന അതിഥികളാൽ ആ വീടു ഉണർന്നിരുന്നു... DGP Samuel Martinez ഇന്റെയും Adv Rosalie Martinez ഇന്റെയും ഏറ്റവും അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും സഹപ്രവർത്തരും Scott enterprise ഇലെ തൊഴിലാളികൾ ജയ്യ് യുടെയും ജിമിന്റെയും സുഹൃത്തുക്കൾ ജൂടിത്തിന്റെ വീട്ടുകാർ അങ്ങനെ Martinez bungalow നിറയെ ആളുകളാണ്...

" സമയം നോക്കു ഈ ചെറുക്കൻ ഇതു എവിടെ പോയി കിടക്കുവാ... " ജയ്യ് ജൂടിത്തിന്റെ അടുത്തായി വന്നു നിന്നു കൊണ്ടു ചോദിച്ചു...

" ഇപ്പോ എത്തും എന്നാ പറഞ്ഞേ ഏട്ടൻ അങ്ങോട്ടു ചെല്ല്... " അവൾ ജയ്യ് യെ സമാധാനിപ്പിച്ചു guest കളുടെ അടുത്തേക്കു പറഞ്ഞയച്ചു.. ശിഫയെ pick ചെയ്യാൻ പോകുവാണെന്നു പറഞ്ഞാണു ഇറങ്ങിയതു womens ഹോസ്റ്റലിന്റെ മതില്ച്ചാടി ചെന്നു pick ചെയുന്ന കാര്യം ആർക്കും അറിയില്ലല്ലോ...

" ചേച്ചി ഒന്നുകൂടി ഒന്നു വിളിച്ചു നോക്കിക്കേ.." ജൂടിത്തിന് അടുത്തു നിന്നു ക്ലാര പറഞ്ഞു..

" ഞാൻ കുറച്ചു നേരം മുന്നേ വിളിച്ചതാ yoonji മോളെ അവൻ എടുക്കുന്നില്ല ചിലപ്പോ ഡ്രൈവ് ചെയ്യുവായൊരിക്കും.. നോക്ക് അവന്റെ ഫ്രണ്ട്‌സ് വേരെ വന്നു.. പന്ത്രണ്ട് മണി ആവുന്നു എവിടെ പോയി കിടക്കുന്നോ എന്തോ.. ജിന്നേട്ടൻ എന്നെ കൊല്ലും നോക്കിക്കോ അവനു വളം വെച്ചു കൊടുക്കുന്നത് ഞാൻ ആണെന്നാണ് ഇവിടെ എല്ലാരും പറയുന്നതു.." Judith ഒരു ദീർഘ ശാസം എടുത്തു കൊണ്ടു ക്ലാരയോട് പരിഭവം പറയുംപോലെ പറഞ്ഞു ക്ലാര ഒന്നു ചിരിച്ചു ..

" സാരമില്ല ചേച്ചി വാവച്ചി ഇപ്പോ വരുവായിരിക്കും..." ക്ലാര ജൂടിത്തിന്റെ തോളിൽ തട്ടി ആശ്വാസിപ്പിച്ചു...

" Sam, where is our birthday boy..." സുഹൃത്തികളിൽ ഒരാൾ Samuel ഇനോടായി ചോദിച്ചു...

" He is on the way... Have some drinks now.." samuel ഒരു ഡ്രിങ്ക്സിന്റെ ഗ്ലാസ്സ് അയാളുടെ കൈയിൽ വെച്ചു കൊടുത്തുകൊണ്ടു പറഞ്ഞു... ഇപ്പോൾ എത്തിയേക്കാം എന്നു മൂന്നു മണിക്കൂർ മുന്നേ പറഞ്ഞവനാ ഇതുവരെ എത്തിയിട്ടില്ല Samuel ആരും കാണാതെ ആഴത്തിൽ ഒരു നേടുവീർപ്പിട്ടു ഈ കാണുന്ന ആളുകൾ എല്ലാം വന്നിരിക്കുന്നതു അവനെ കാണാൻ ആണു എന്നിട്ടു ഇപ്പോൾ ആളുടെ പൊടി പോലും ഇല്ല... 




BODYGUARD Where stories live. Discover now