part 35

551 78 45
                                    


















ചീറി പാഞ്ഞു വരുന്ന മോട്ടോർസൈക്കിളുകളുടെ കൂട്ടം... ആദ്യം എത്തുന്നവനായി കാത്തു നിക്കുന്ന ഒരു കൂട്ടം ആളുകൾ...
ബാംഗ്ലൂർ സിറ്റിയിൽ ഇരുട്ടിന്റെ മറവിൽ നടക്കുന്ന illegal motorcycle racing area.. പല വമ്പന്മാർ invest ചെയ്തിട്ടുള്ള പരിപാടി ആയതുകൊണ്ട് പോലീസിനോ പട്ടാളത്തിനോ ഇതുവരെ അവരെ തടയാനൊ നിർത്തിവെക്കാനോ കഴിഞ്ഞിട്ടില്ല പിന്നെ പൊതുജനങ്ങൾക്ക് ശല്യം ആകാത്തതു കൊണ്ടും പിന്നിൽ പ്രാർത്ഥിക്കുന്ന ആളുകൾ അത്രയും hold ഉള്ള ആളുകൾ ആയതുകൊണ്ട് ആരും ചോദിക്കാനും ചെല്ലാറില്ല...

" Jeon... As said, no one can beat you..." ഫിനിഷിങ് പോയിന്റിൽ എത്തിയവന്റെ അടുത്തേക്കു ഓടി കൂടിയവരിൽ നിന്നു ഒരുവൾ വിളിച്ചു പറഞ്ഞു... ഹെൽമെറ്റ്‌ ഊരി കൊണ്ടു പിന്നിൽ വന്നു നിർത്തിയ തൻ്റെ എതിരാളികളെ നോക്കി അവൻ  പുഞ്ചിരിച്ചു അതിൽ വിജയത്തിന്റെ അഹങ്കാരം നിറഞ്ഞു നിന്നിരുന്നു...

" Here you go..." Bet ഇൽ വിജയിച്ച ക്യാഷ് അവനു നേരെ വെച്ചു നീട്ടികൊണ്ടു അയാൾ പറഞ്ഞു..

" Felix... " ജെറി അടുത്തു നിൽക്കുന്നവനെ കണ്ണു കാണിച്ചതും Felix ആ check വാങ്ങി കൈയിൽ വെച്ചു... ബൈക്കിൽ നിന്നു ഇറങ്ങി അവൻ പിന്നിലേക്കു നടന്നു...

ഇനി എന്തു നടക്കും എന്ന ആകാംഷയിൽ എല്ലാവരുടെ കണ്ണു അവനിൽ തന്നെ... പ്രതിക്ഷിച്ച പോലെ തന്നെ ഒരു അടി ആയിരുന്നു അവിടെ നടന്നത്...
അവസാനം അവിടത്തെ Main head authority വന്നാണ് അതിനു ഒരു അവസാനം ഉണ്ടാക്കിയത്...

" Danny... Jeon... This is not a place for your personal vengeance..." രണ്ടു പേരെയും അടർത്തി മാറ്റി കൊണ്ടു അയാൾ പറഞ്ഞു...

" Felix .. Ram ... രണ്ടു പേരെയും വിളിച്ചു കൊണ്ടു പോ..." Danny യുടെയും ജെറിയുടെയും അടുത്തു നിൽക്കുന്നവരോടായി അയാൾ വിളിച്ചു പറഞ്ഞു... More like an order..

" ജെറി മതി പോകാം..." Felix ജെറിയെ വലിച്ചു കൊണ്ടു അവിടെ നിന്നു പോയി.. ജെറി കണ്ണിൽ നിന്നു മായും വേരെ Danny യുടെ കണ്ണുകൾ അവനെ തന്നെ ചൂഴ്ന്നു നോക്കി നിന്നു...

" എന്താ അവർക്കിടയിൽ പ്രശ്നം.." കൂടി നിന്ന കണികളിൽ ഒരാൾ അടുത്തു നിന്നായാളോടായി ചോദിച്ചു...

BODYGUARD Where stories live. Discover now