part 54

611 89 76
                                    

















" പട്ടി.. തെണ്ടി .. ചെറ്റ .. നാറി...തൂ.. തൂ.. തൂ...." കാർക്കിച്ചു മൂന്നു തുപ്പും തുപ്പി അവൻ അയാളുടെ പിന്നാലെ ആ മുറിയിൽ നിന്നു പുറത്തേക്ക് നടന്നു...

രാവിലെ തുള്ളി ചാടി പോയവന്റെ തിരികെ വരുന്ന കോലം കണ്ടതും അവർ ചിരിച്ചു...

" എന്താടാ നിനക്ക്  പ്രൊമോഷൻ കിട്ടിയില്ലേ..." അവർ അടക്കി ചിരിച്ചു...

" ഒന്നു പോ സാറെ... എത് പോലീസുകാരനും ഒരു അഭത്തം പറ്റും.. എനിക്കും പറ്റി... എന്നാലും അലക്സ് സാറെ നിങ്ങൾക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നു..." അവന്റെ മുഖം വീർത്തു...

" അതിനു നീ എനിക്ക് ഒരു ഗ്യാപ് തന്നില്ലല്ലോ... " അയാൾ ചിരിച്ചു....

" സാരമില്ല പോട്ടെ ഹാരിഷ് സാർ... ഇന്ന് സാറിന്റെ ദിവസം അല്ലെന്ന് കൂട്ടിയാൽ മതി..." കൂടെ ഉണ്ടായിരുന്ന മൂന്നാമൻ പറഞ്ഞു...

ongoing ആയിട്ടുള്ള കേസിന്റെ Current status ADGP ക്ക് Submit ചെയ്യാൻ കമ്മീഷണറിന്റെ കൂടെ ചാടി തുള്ളി പോയതായിരുന്നു ഹാരിഷ്... കേസിൽ തന്റെ കുറച്ചു കോൺട്രിബ്യൂഷൻ ഉള്ളത് കൊണ്ട് ADGP യുടെ കൈയിൽ നിന്നു എന്തെങ്കിലും പ്രശംസ കിട്ടും എന്നു കരുതി ബാക്കി ഉള്ളവരുടെ മുന്നിൽ വലിയ ഷോ ഇറക്കി പോയവൻ എടുത്ത കേസ് file മാറിപോയ കാര്യം മാത്രം അറിഞ്ഞില്ല...

പ്രശംസ പോട്ടെ എന്നു വെക്കാം.. കമ്മിഷണറിന്റെ വായിൽ നിന്നു രാവിലെ തന്നെ ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലും അസ്സൽ തെറി കേട്ടതാണ് സഹിക്കാൻ പറ്റാതെ പോയത്...

എന്തു വെറൈറ്റി തെറികൾ ആയിരുന്നു.. ഇങ്ങേരു ഇതിനു വെല്ല ട്രെയിനിങ്ങും എടുക്കണ്ടോ...

' അയ്യേ അയയ്യയ്യേ ആ വായും വെച്ചല്ലേ  അയാൾ ഭക്ഷണം കഴിക്കുന്നത്...' ഹാരിഷിന്റെ മുഖം ഒരു അറപ്പൊടെ ചുളിഞ്ഞു...

" ഹാരീഷ് സാറെ, കമ്മീഷണർ  വിളിക്കുന്നുണ്ട്.. ചെല്ല് ബാക്കി കൂടി കേട്ടിട്ട് വാ..."

" ഓ കഴിഞ്ഞില്ലായിരുന്നോ..." അവൻ ഒരു വല്ലായിമയോടെ ഊരി വെച്ച തൊപ്പി എടുത്തു വെച്ചു കൊണ്ട് കമ്മീഷണറിന്റെ ഓഫീസിലേക്ക് ചെന്നു...

BODYGUARD Where stories live. Discover now