part 39

524 84 22
                                    
















ജിമിൻ അടുത്തു ഇരിക്കുന്നവനെ ഒരു വല്ലായ്മയോടെ നോക്കി പിന്നെ തൊട്ടടുത്തു മാറി നിൽക്കുന്ന കൂട്ടുകാരെയും.. വെറുതെ സുഹൃത്തുക്കളോടു സംസാരിച്ചു നിന്ന തന്നെ പിടിച്ചു വലിച്ചു കൊണ്ട് വന്നിരിത്തിയതാണ് അതിനു പുറമെ ഓടി പോകാതിരിക്കാൻ എന്നോണം രണ്ടു കൈയും മുറുകെ പിടിച്ചിട്ടുണ്ട്...

" നിനക്ക് എന്താടാ..."

" ചേട്ടായി കല്യാണം എക്കെ കഴിഞ്ഞു എന്നുള്ള ബോധം വേണം.. പഴയ കോഴി സ്വഭാവം പുറത്തെടുത്തു എന്റെ യൂഞ്ചിസിനെ cheat ചെയാൻ വെല്ല ഉദേശവും ഉണ്ടെങ്കിൽ അതിപ്പോ അങ്ങ് മറന്നേക്കണം... പിന്നെ ഉണ്ടല്ലോ ചേട്ടായി ഈ പ്രേമം ഒന്നും അത്ര നല്ല കാര്യം അല്ല.. ചുമ്മ നേരം പോക്ക്.. ചേട്ടായി പഴതെല്ലാം മറക്കണം... കെട്ടട്ടില്ലെ love after marriage അതാണ് കുഞ്ഞേട്ടായി ബെസ്റ്റ്.. വേണമെങ്കിൽ വെല്ല്യെട്ടായിയോട് ചോദിച്ചു നോക്ക്..." ചേട്ടനെ ഉപദേശിക്കുന്ന അനിയൻ...
നിനക്കെന്താടാ പ്രാന്തായോ എന്നപോലെ ജിമിൻ ജെറിയെ നോക്കി ഇരിന്നു... ഞാൻ ആണെടാ നിന്റെ ചേട്ടൻ അല്ലാതെ നീ എന്റെ അളിയൻ അല്ല യൂഞ്ചിസിനെ Cheat ചെയ്യരുത് പോലെ...

രണ്ടു മൂന്നു ദിവസമായുള്ള ജെറിയുടെ weird ആയുട്ടുള്ള പെരുമാറ്റം അവൻ ശ്രെദ്ധിക്കുന്നതാണ്..

" അവൻ മൊട്ടയിൽ നിന്നു വിരിഞ്ഞിട്ടില്ല എന്നിട്ട് എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു... ഞാൻ എന്തോ അവന്റെ കാമുകിയുടെ പുറകെ നടക്കുവായിരുന്നു എന്നിട്ടു എന്നെ ഒഴിവാക്കിയ പോലെയല്ലേ ഇവൻ പെരുമാറുന്നത്...... " ജിമിൻ പിറുപിറുത്തു കൊണ്ട് ജെറിയെ നോക്കി.. അവിടെ അടുത്തു കുനിഷ്ട്ട് ആലോചിച്ചു ഇരിക്കുകയാണ്...

" ഈ കൈ ഒന്ന് വിടുവായിരുന്നെങ്കിൽ എനിക്കൊന്നു കക്കൂസിൽ പോകാമായിരുന്നു.." ജിമിൻ ജെറി പിടിച്ചു വെച്ചിരിക്കുന്ന കൈകളിലേക്ക് പിന്നെ ജെറിയുടെ മുഖത്തേക്കും  ഒരു മടുപ്പോടെ നോക്കി...

"ഒറ്റക്കോ....."

" അല്ലടാ ഞാൻ പത്തു പേരെ വാടകക്ക് വിളിച്ചു കയറ്റാം..." കക്കൂസിൽ പിന്നെ സങ്കം ചേർന്നല്ലേ പോകുന്നെ ഓവർ എക്സ്പ്രെഷൻ ഇട്ടു ഇരിക്കുന്ന അനിയനെ നോക്കി അവൻ പല്ലിറുമ്മി...

BODYGUARD Where stories live. Discover now