part 59

601 87 145
                                    























" ആരും അറിയാത്ത എല്ലാരിൽ നിന്നും ഒളുപ്പിച്ച ഒരു പ്രണയം അവനുണ്ടായിരുന്നു...." അയാൾ ഓർത്തെടുത്തു.... അറിയാതെ ഒരിക്കൽ അയാളുടെ നാവിൽ നിന്നു വീണു പോയതായിരുന്നു ആ പ്രണയം...

" ആരാ.. ആ പെൺകുട്ടി.. ഇപ്പോൾ എവിടെ ഉണ്ട്....?" അവൻ ആകാംഷയോടെ അയാളോട് ചോദിച്ചു...
കാരണം അതായിരുന്നു അവന്റെ അവസാന പ്രതിക്ഷ... ചിലപ്പോൾ അവൻ തേടുന്ന ഉത്തരവും...

" അറിയില്ല...അതുമാത്രം അവൻ പറഞ്ഞിട്ടില്ല... ഈ ഭൂമിയിൽ അവൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അത് അവളെ ആയിരുന്നു..അവളെ മാത്രം..." അയാൾ പറഞ്ഞു നിർത്തി.....

" അമേരിക്കയിൽ പഠിക്കുന്ന കാലത്തു ആയിരുന്നു അവർ കണ്ടുമുട്ടിയതെന്ന് അവൻ പറഞ്ഞിട്ടുണ്ട്... ഒരു ഗുരു ശിഷ്യ ബന്ധം ആയിരുന്നു പിന്നീട്‌ പ്രണയം ആയതെന്നും... അവൾ അവനൊരുതരം ഭ്രാന്തായിരുന്നു... അവനെ തേടി ഒരാൾ വരുമെങ്കിൽ അത് അവൾ മാത്രം ആയിരിക്കും..." അയാൾ പറഞ്ഞു പൂർത്തിയാക്കി ആഴത്തിൽ ഒരു നേടുവീർപ്പിട്ടു... കേട്ടുനിന്നവനിലും ഒരു നിശ്വാസം തന്നെ....

അവസാനിച്ചു എന്നു കരുതിയത് അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവ്...

മനസ്സിൽ പലതും കുറിച്ചിട്ട് കൊണ്ട് അവൻ അവിടെന്ന് ഇറങ്ങി..... അവനെ യാത്രയാക്കി അയാൾ അയാളുടെ മുറിയിൽ വന്നു കഥകടച്ചു...

ആ മുറിയിലെ ഷെൽഫിൽ അയാൾ സൂക്ഷിച്ചിരുന്ന ഒരു പെട്ടി തുറന്നു.. അതിൽ നിന്നു ഒരു പഴകിയ, കടലാസുകൾ നശിച്ചു തുടങ്ങിയ ഒരു ഡയറി കൈയിൽ എടുത്തു...

" അടുത്ത കൂടികാഴ്ചയിൽ ഇത് ഞാൻ നിന്നെ തീർച്ചയായും ഏൽപ്പിക്കും... ഇപ്പോൾ ഈ സത്യങ്ങൾ അറിയാൻ നിനക്ക് സമയം ആയിട്ടില്ല..." അയാൾ അതു തിരികെ വെച്ചു...

കുറച്ചു വർശങ്ങൾ ആയി അയാൾ കൊണ്ട് നടക്കുന്നതാണ് ആ ഡയറിയും അതിൽ ഒളിഞ്ഞിരിക്കുന്ന അയാൾ പോലും അറിയാത്ത സത്യങ്ങളും...




▪️▪️▪️▪️🔹🔹▪️▪️▪️▪️




റൂമിലേക്ക് കയറി വന്നവന്റെ കണ്ണൊന്നു മിഴിഞ്ഞു.....

BODYGUARD Where stories live. Discover now