part 51

600 79 28
                                    












" Now what's that face...?" മുന്നിൽ ഇരുക്കുന്നവനോടായി അവൻ ചോദിച്ചു....

" നല്ല പൈൻ ഉണ്ടല്ലേ...?"

" ചിമ്മി പറഞ്ഞപോലെ പൊക്കിളിലിനു ഇൻജെക്ഷൻ എടുക്കണ്ടി വരും എന്നാ തോന്നുന്നേ... എന്നാ കടിയാ ആ കുരുപ്പ് കടിച്ചേ..." അർജുൻ ജെറി കടിച്ചു പറിച്ചു വെച്ചിരിക്കുന്ന കൈയിലേക്ക് നോക്കി പറഞ്ഞു..
റയാൻ എഴുന്നേറ്റ് അവനരികിൽ വന്നിരുന്നു...

" സോറി..."

" അതിനു നീ എന്തിനാ റിച്ചു സോറി പറയുന്നെ.." അർജുൻ സംശയത്തോടെ റയാനെ നോക്കി...

" അതു അവൻ...."

" Don't say you guys are a thing now.." അർജുൻ അമ്പരപ്പോടെ റയാന് നേരെ തിരിഞ്ഞിരിന്നു... റയാന്റെ മുഖം കണ്ടതും അവന് കാര്യം മനസ്സിലായി..

" സീരിയസ്‌ലി.... ഗോഡ്... "

ഭാഗ്യം ഒരു കടിയിൽ ഒതുക്കിയത്... കണ്ട Weights എക്കെ എടുത്തു ഉരുട്ടി കയറ്റി വെച്ചിരിക്കുന്ന കൈ കൊണ്ട് ആയിരുന്നു ആക്രമിച്ചേതെങ്കിൽ അച്ഛനു തറവാടിനു മുന്നിൽ നിൽക്കുന്ന പ്ലാവ് വെട്ടണ്ടി വന്നേനെ.....
റയാന്റെ മുഴുവൻ Explanation ഉം കേട്ടു കഴിഞ്ഞ ശേഷം അർജുന്റെ മനസ്സിൽ ആദ്യം വന്നത് അതായിരുന്നു...

" പറയുമ്പോൾ എല്ലാം പറയണമല്ലോ.. അങ്ങനെ പറ്റി പോയതാ..."  റയാൻ ഒരു വളിച്ച ചിരിയോടെ അവനോട് പറഞ്ഞു...

" നന്നായി... അപ്പോ ഇനി അങ്ങോട്ട് ഞാൻ ആണ് അവന്റെ കഞ്ഞിയിലെ പാറ്റ അല്ലേ.." അർജുൻ ഒരു നിശ്വാസത്തോടെ സെറ്റിയിലേക്ക് ചാരി ഇരുന്നു...
റയാൻ ചിരിച്ചു...

" അവൻ കൊച്ചല്ലേ അജു.. "

" ആര്...? അവനോ..? നീ ഇപ്പോ രണ്ടു മൂന്ന് വർഷം കൂടി അല്ലേ കാണുന്നെ അതുകൊണ്ടാ ഇപ്പോൾ ഇങ്ങനെ തോന്നുന്നേ.. നീ അവന്റെ കോളേജിലും Racing ട്രാക്കിലും എക്കെ പോയി ഒന്നു അന്നെഷിച്ചു നോക്ക് അപ്പോ കൊച്ചാണോ കൊച്ചാച്ചൻ ആണോ എന്നെക്കെ അറിയാം..." അർജുൻ ഒരു വല്ലായിമായോടെ പറഞ്ഞു നിർത്തി...

' ഓ പിന്നെ'  എന്ന പോലെ റയാൻ അവനെ നോക്കി...

" അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും..." അർജുൻ ഒരു പരിഹാസ രൂപേണ പറഞ്ഞു...

BODYGUARD Where stories live. Discover now