part 50

727 79 43
                                    












കാറ് നിർത്തി അവൻ പുറത്തെക്ക് ഇറങ്ങി... റയാന്റെ കണ്ണു ചുറ്റും ഓടി നടന്നു.. അവൻ കളിച്ചു വളർന്ന പള്ളി മുറ്റം....

വീട്ടിലേക്ക് പോകും മുന്നേ അവൻ വന്നത് പള്ളിയിലേക്കായിരുന്നു.... പുതിയ പള്ളി പണുത്തതിനു ശേഷം അതികം ആളുകൾ ഇവിടെ വരാറില്ല...  അതുകൊണ്ട് തന്നെ അധികം ആളാണക്കം ഒന്നും അവിടെ ഇല്ല...

അവൻ അകത്തേക്ക് കയറി.....

" റയാൻ മോൻ എന്താണ് പതിവില്ലാതെ ഇങ്ങോട്ടേക്കെ... ഈ വഴി അപ്പോൾ മറന്നിട്ടില്ല അല്ലേ..." റയാനെ കണ്ടതും അല്പം പ്രായമായ തരുവസ്ത്രം അണിഞ്ഞ അയാൾ ചോദിച്ചു..

റയാൻ അയാളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു...

" ഞാൻ അച്ഛനെ കാണാൻ..."

" വലിയച്ഛൻ മുറിയിൽ ഉണ്ട്..." അയാൾ പറഞ്ഞു... വലിയച്ചനെ കാണാൻ വേണ്ടി മാത്രം ആണ് റയാൻ ഈ വഴി വരാറോളു എന്നു അയാൾക്കറിയാം... ചെറുപ്പം മുതൽ അയാൾ റയാനെ കാണുന്നതാണല്ലോ... റയാൻ ഒന്ന് മൂളി... പള്ളിയോട് ചേർന്നു തന്നെയുള്ള കെട്ടിടം.. അവൻ അവിടേക്ക് നടന്നു...

ഒടുവിൽ ആ മുറിയുടെ മുന്നിൽ എത്തി.. അവൻ അതു തുറന്നു അകത്തെക്ക് കയറി...

" ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ  അച്ചോ..." അവൻ പുഞ്ചിരിച്ചു...

" ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.." അയാൾ തിരിഞ്ഞു.... നരച്ചു പ്രായമായതിന്റെ എല്ലാ അടയാളങ്ങളും അയാളുടെ മുഖത്തുണ്ട് എങ്കിലും അയാളുടെ മുഖത്തു ഇന്നും ഒരു തേജസ്‌ നിലനിൽക്കുന്നു...
കാഴ്ച ശക്തി ഇല്ലാത്തത്  കൊണ്ടായിരിക്കാം അയാളുടെ ശിരസ്സ് ഉയർന്നു തന്നെ നിന്നു...

" റിച്ചു....." കൈയിലെ വടിയുടെ സഹായത്താൽ അയാൾ റയാനരികിലേക്ക് വന്നു നിന്നു.. അവന്റെ മുഖത്തു തൊട്ടു .. അയാളുടെ മുഖം വിടർന്നു റയാനെ മുറുകെ കെട്ടിപിടിച്ചു...
റയാനും തിരികെ അയാളെ ചേർത്തു പിടിച്ചു...

" ഞാൻ കരുതി ഈ തവണ നീ നാട്ടിൽ വരുമ്പോൾ എന്നെ കാണാൻ വരില്ലായിരിക്കും എന്ന്.."

" ഞാൻ എന്നെങ്കിലും വരാതെ ഇരുന്നിട്ടുണ്ടോ..." അവൻ മറുപടിയായി പറഞ്ഞു... എപ്പോൾ നാട്ടിൽ വന്നാലും റയാൻ ആദ്യം വരുന്നത് ഇവിടേക്കാണ് അവന്റെ വലിയച്ചനെ കാണാൻ...
ഫാദർ പാട്രിക് ആദം.. സകരിയ ആദമിന്റെയും ഫിലിപ്പ് ആദമിന്റെയും മുത്ത ജേഷ്ഠൻ... 

BODYGUARD Where stories live. Discover now