part 58

722 90 114
                                    


















പതിവില്ലാതെ അടുത്തു വന്നിരിക്കുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി ഇരിന്നു... കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു... ഈ ദിവസങ്ങളിൽ ആദ്യമായാണു ജിമിൻ ക്ലാരേയുടെ അടുത്തു വന്നിതുപോലെ ഇരിക്കുന്നത് ...

" പപ്പയോട് സംസാരിച്ചോ....?" അവൾ ചോദിച്ചു... ജെറിയുടെയും റയാന്റെയും കാര്യം ആയിരുന്നു അവൾ ഉദ്ദേശിച്ചത്.... അവിടെ ആളുകളുടെ ഇടയിൽ വെച്ചു അവൻ സംസാരിക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിയിരുന്നു ക്ലാരക്ക്..

" ഞങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പപ്പയും മമ്മിയും ഇതുവരെ നടത്തിതരാതെ ഇരുന്നിട്ടില്ലല്ലോ..." ക്ലാരക്ക് മറുപടി ആയി അവൻ അത്ര മാത്രം പറഞ്ഞു... അവളുടെ തോളിലേക്ക് ചായ്ഞ്ഞു...

" എന്താ ഇച്ചാ... എന്തു പറ്റി..." അവൾ അവന്റെ മുടിയിലൂടെ വിരൽ ഓടിച്ചു...

" I am tired...." അവൻ കണ്ണടച്ചു തന്നെ കിടന്നു...

കളിച്ചു ചിരിച്ചു നടക്കുന്നവൻ പെട്ടന്ന് ഇതുപോലെ സൈലന്റ് ആകുന്നത് അവൾ പലപ്പോഴും ശ്രേധിച്ചിട്ടുണ്ട്... കാരണങ്ങൾ ഒന്നും ചോദിച്ചിട്ടില്ല ഇതുവരെ.. അവൾ കൂടെ ഇരിക്കും അവൻ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കും...

" കൊറേ ദിവസങ്ങൾ ആയി എനിക്ക് ഉറക്കം കിട്ടുന്നില്ല...ഇതിനു മുന്നേ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ഏകാന്തത... ഭയം...

അത്രമേൽ കഠിനമായ എന്തോ ഒന്ന്
ഹൃദയത്തെ വലിഞ്ഞു
മുറുകിയിരിക്കുന്നു..... ശരീരത്തിനില്ലാത്ത വേദന എന്തെ ഹൃദയത്തിനു മാത്രം......."

" എന്താ ഇച്ചാ ഇങ്ങനെ എക്കെ സംസാരിക്കുന്നെ.. " അവൾ അവനെ എഴുന്നേൽപ്പിച്ചു അവന്റെ മുഖം കൈയിൽ കോരി പിടിച്ചു...
അവൻ ചെറുതായൊന്നു പുഞ്ചിരിച്ചു...

പിന്നിലെക്ക് ചാരി കിടന്നു....

" തിരിച്ചു കയറാൻ പറ്റാത്തത്ര പടികൾ ഞാൻ ഇറങ്ങി കഴിഞ്ഞിരിക്കുന്നു..."

അവൻ പറയുന്നതൊന്നും തന്നെ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.. എന്നാൽ അവന്റെ കണ്ണിലെ നീറ്റൽ അവളുടെ ഹൃദയം കീറി മുറിക്കുപോലെ ആയിരുന്നു...

BODYGUARD Where stories live. Discover now