Part 80 [ Final Part ]

1.4K 93 245
                                    














" ലേവി, ചായ എടുക്കട്ടെ...." അവളും എഴുന്നേറ്റ് വന്നതേ ഉണ്ടായിരുന്നുള്ളു... അടുക്കളയിൽ ചെന്നു അവൾ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി...
ഇന്നത്തെ menu അനുസരിച്ചു ഹൌസ് ഹെല്പ് എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്...

" പിള്ളേര് ആരും എഴുന്നേറ്റില്ലല്ലേ.... " അയാൾ അവൾക്കൊപ്പം അടുക്കളയിൽ എത്തിയിരുന്നു.... രാവിലെ പതിവ് പോലെ കുടിക്കുന്ന ചെറു ചൂട് വെള്ളം അയാൾ തന്നെ ചൂടാക്കി എടുത്തു....

" അതിനു ഉറങ്ങിയത് നേരം വെളുത്തപ്പോൾ അല്ലെ.... " Rachel ചിരിച്ചു.. ശനിയാഴ്ച രാത്രി ആയതു കൊണ്ട് ഇന്നലെ എല്ലാവരും കൂടി ഒരു സെക്കന്റ്‌ ഷോ എക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ തന്നെ വയ്കിയിരുന്നു...  പിന്നെയും കുറെ സംസാരങ്ങൾക്ക് ശേഷം ആണ് എല്ലാരും പിരിഞ്ഞതും കിടന്നതു...

അയാൾ ഒന്നു മൂളി... മറ്റുള്ളവർ എഴുന്നേൽക്കുമ്പോളേക്കും സമയം ആകും അതും നോക്കി ഇരിക്കാൻ വയറു സമ്മതിക്കില്ല...
അതുകൊണ്ട് Rachel ഉം സെബാസ്റ്റ്യനും അവരുടെ ബ്രേക്ഫാസ്റ് കഴിച്ചു...
ഞായറാഴ്ച ഒരു റസ്റ്റ്‌ ഡേ ആയതു കൊണ്ട് അവർ ആ പണി നോക്കി...





പ്രഭാത കർമ്മങ്ങൾ എക്കെ കഴിഞ്ഞു ഇറങ്ങി വന്നവൻ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്നവനെ നോക്കി ചിരിച്ചു...
എഴുന്നേറ്റപ്പോൾ അവനെയും വിളിച്ചു എഴുന്നേൽപ്പിച്ചതാണ് താൻ വാഷ്റൂമിൽ പോയതും വീണ്ടും കിടന്നു.....

" ജെറി..... " റയാൻ അവനരികിൽ ചെന്നിരുന്നു കൊണ്ട് വിളിച്ചു... ആൾക്ക് ഒരു കുലുക്കവും ഇല്ല....

" വാവേ എഴുന്നേറ്റെ... " റയാൻ ജെറിയുടെ മുകളിൽ നിന്നു പുതപ്പ് ബലമായി പിടിച്ചു മാറ്റി....

" മ്മ്... റെയ്ച്ചാ..... "

" ചിണുങ്ങാതെ എഴുന്നേറ്റെ ചെറുക്കാ.... " വീണ്ടും പുതപ്പ് വലിച്ചു ദേഹത്തേക്കിട്ട് ഉറങ്ങാൻ പോകുന്നവനെ അതിനു സമ്മതിക്കാതെ റയാൻ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു...

എഴുന്നേൽപ്പിച്ചു ഇരുത്തിയതും ജെറി  റയാന്റെ  ദേഹത്തേക്ക് ചാരി വീണ്ടും ഉറങ്ങി...

BODYGUARD Where stories live. Discover now