part 31

578 75 13
                                    
















mall ഇന്റെ പല ഭാഗങ്ങളിലായി അവർ ജെറി തേടി ഓടി നടന്നു.. പുറത്തു gaurds ഉണ്ടു അവരുടെ കണ്ണു വെട്ടിച്ചു ജെറിയെ പുറത്തു കൊണ്ടുപോകാൻ സാധ്യത ഇല്ല ഈ mall ഇനു അകത്തു തന്നെ അവനുണ്ട്..

ജിമിനും റയാനും ഒരുമിച്ചാണു...

" Ray ... ഞാൻ അവിടെ നോക്കാം നീ അങ്ങോട്ടു പോയി നോക്കു...." Escalator ഇന്റെ അടുത്തു എത്തിയതും രണ്ടുപേരും രണ്ടായി പിരിഞ്ഞു...
ഉള്ളിൽ ഭയം നിറഞ്ഞു വന്നെങ്ങിക്കും ഈ നേരം പേടിച്ചു കരഞ്ഞു നിൽക്കാൻ സമയം ഇല്ല ഇതു പോലെ തന്റെ ഒരു അശ്രെദ്ധ ആയിരുന്നു ജെറിയെ ഇവിടെ വേരെ എത്തിച്ചതു ജിമിൻ ഓർത്തു.. ഇത്തവണ തളർന്നു പോകാൻ അവൻ തീരുമാനിച്ചിരുന്നില്ല...

escalator ഇറങ്ങി റയാൻ 2nd ഫ്ലോറിൽ എത്തി... ചുറ്റും ഒന്നു നോക്കി ആളുകൾ കൂടുതൽ ഉള്ളിടത്തേക്കു ആദ്യം നീങ്ങി...

" റെയ്ച്ചാ..... " ഓടുന്നതിനിടയി shirt ഇൽ വീണ പിടി, ആ ശബ്ദം റയാൻ മിന്നൽ പോലെ തിരിഞ്ഞു.. മുന്നിൽ നിക്കുന്നവനെ കണ്ടതും ആ നിമിഷം ശാസം തിരിച്ചു കിട്ടിയ പോലെ അവൻ നിന്നു... ഹൃദയം പട പടാ മിടിച്ചു പോയിരുന്നു അവനു മുന്നിൽ മുട്ടു കുത്തി ഇരിന്നു കൊണ്ടു റയാൻ അവനെ മുറുകെ കെട്ടി പിടിച്ചു... എത്രത്തോളം ചേർത്തു പിടിക്കാമൊ അത്രത്തോളം അവനെ ചേർത്തു പിടിച്ചു.. ജെറി അവന്റെ റെയ്ച്ചനെ തിരിച്ചും കെട്ടി പിടിച്ചു നിന്നുൽക്കുന്നതിനു പകരം റയാനെ അവനിൽ നിന്നു തള്ളി മാറ്റി...

" റെയ്ച്ചാ... വേഗം വാ.." റയാന്റെ കൈ പിടിച്ചു മുന്നോട്ടു വലിച്ചു കൊണ്ടു ജെറി പറഞ്ഞു..

" ജെറി എവിടെ ആയോരുന്നു നീ..നിന്നോടു ഞാൻ പറഞ്ഞതല്ലേ ഒറ്റക്കു പോകരുതെന്നു എന്താ നിനക്കു പറഞ്ഞാൽ കേട്ടാൽ.. എല്ലാരും എത്ര tension അടിച്ചെന്നോ..  "  ജെറിയെ അവൻ മുറുകെ പിടിച്ചു വെച്ചു കൊണ്ടു അലറി... റയാൻ ആകേ ഭ്രാന്തു പിടിച്ച പോലെ ആയിരുന്നു..

" ജെറി ഒറ്റക്കല്ലല്ലോ ഈ ചേട്ടൻ ഉണ്ടല്ലോ.." ജെറി അവർക്കരികിൽ നിൽക്കുന്ന സെയിൽസ് മാനെ ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു.. അപ്പോഴാണു റയാൻ അയാളെ ശ്രേധിക്കുന്നത്... ആകേ പേടിച്ചു വിറച്ചാണു അയാൾ നിൽക്കുന്നതു..

BODYGUARD Where stories live. Discover now