part 42

618 83 33
                                    
















" നിങ്ങൾ എങ്ങനെ അവിടെ എത്തി...?"
റെഡ്രിഗോ യുടെ ചോദ്യം.. Gaincarlo യുടെ തോളിൽ ചാരി ഉറങ്ങുന്ന ജെറിയെ റയാൻ ഒന്നു നോക്കി ..
ഒരു നിശ്വാസത്തോടെ ആ ദ്വീപിൽ എത്തിപെട്ട കഥ അവരോട് പറഞ്ഞു തീർത്തപ്പോൾ അവരുടെ മുഖത്തും ഒരു മടുപ്പായൊരുന്നു..

ഈ നേരം കൊണ്ട് പലതും ചിന്തിച്ചു കൂട്ടിയവർ വിക്രം പറഞ്ഞു ഏറെക്കുറെ കാര്യങ്ങൾ അവർ guess ചെയ്തിരുന്നു എങ്കിലും മറ്റെന്തെങ്കിലും പറ്റിയിരിക്കുമോ എന്ന പേടിയും അതിനൊപ്പം ഉണ്ടായിരുന്നു...

" എല്ലാം ഒപ്പിച്ചു വെച്ചിട്ടു കുരുപ്പ് കിടക്കുന്നത് കണ്ടില്ലേ..." Enzo ജെറിയെ നോക്കി... ഒറ്റ നോട്ടത്തിൽ ആ സീൻ കണ്ടതും അവനു ഓർമ്മവന്നത് അച്ഛനെ കെട്ടിപിടിച്ചിരുന്നു ഉറങ്ങുന്ന കുഞ്ഞിനെയാണ്.. അതേപോലെ സ്വന്തം കുഞ്ഞിനെ ചേർത്തുപിടിച്ചു ഇരിക്കുന്ന അച്ചനെ പോലെ തന്നെയുണ്ട് Gaincarlo ആ ഇരിത്തം കണ്ടാൽ പറയുമോ ഇയാള് മാഫിയ ആണെന്നു...

തങ്ങളെ തേടി എത്തിയവർ തന്നെയാണെന്ന് അറിഞ്ഞതും ജെറിയും റയാനും  അവർക്കരികിലേക്ക് എത്തിയിരുന്നു.. കൂടുതൽ അവിടെ നിന്നു സമയം കളയാതെ അവരെ കൂട്ടി തിരിച്ചു ബോട്ടിൽ കയറി...

Gaincarlo യെ കണ്ടതും ജെറി അയാളുടെ കൂടെ കൂടി...  നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഉറങ്ങി പോകുകയും ചെയ്തു...

റയാന്റെ കണ്ണും അവരിൽ തന്നെ ആയിരുന്നു... രണ്ടു തരം കുശുമ്പ് ആണ് അവനിൽ ഉണ്ടായത്.. ഒന്നു ജെറി തന്നെ മൈൻഡ് ചെയ്യാതെ Gaincarlo ക്ക് ഒപ്പം പോയി ഇരുന്നത് ഇപ്പോൾ ദാ അയാളെ കെട്ടിപിടിച്ചു ഉറങ്ങുന്നു.. രണ്ടു Gaincarlo യും തന്നേക്കാൾ കൂടുതൽ ജെറിയെ ശ്രെദ്ധിക്കുന്നു... അയാളെ ഒന്നു റയാനു അടുത്തേക്ക് വരാൻ പോലും ജെറി അനുവദിച്ചില്ല.... ചെറുപ്പം മുതൽ ജെറി ഇങ്ങനെയാണ് അവൻ ഇഷ്ടം തോന്നുന്നതെല്ലാം അവന്റെ മാത്രം ആയിരിക്കണം  മറ്റാർക്കും അവൻ അതു ഷെയർ ചെയ്യില്ല...


റയാനെ കൂടാതെ ഇവിടെ മറ്റൊരാൾക്കും ഇതെ കുശുമ്പ് തോന്നിയിരുന്നു... തന്നെ ഒരിക്കൽ പോലും ഇതുപോലെ ചേർത്തു പിടിച്ചിട്ടില്ല... ജെറിയെയും Gaincarlo യെയും നോട്ടമെയ്തു നിൽക്കേ റെഡ്രിഗോ ഓർത്തു... തന്റെ ആറു വയസ്സ് മുതൽ കാണുന്നതാണ് റെഡ്രിഗോ Gaincarlo യെ.. ഇറ്റലിയൻ മാഫിയ കിങ് Jonathan DeLuca യുടെ വലം കൈ ആയിരുന്നു Regrego Miller ഇന്റെ അച്ഛൻ  Stefeno Miller.. തനിക്ക് വേണ്ടി മരണത്തെ സ്വീകരിച്ച പ്രിയപ്പെട്ട കൂട്ടുകാരന്റെ മകനെ സ്വന്തം മകനെ പോലെ എടുത്തു വളർത്തിയ, ആ കൂട്ടുകാരന്റെ ജീവൻ എടുത്തവരെ എല്ലാം ആ മകന്റെ മുന്നിൽ വെച്ചു തന്നെ കൊന്നു പകരം വീട്ടിയ Jonathan DeLuca.. അയാൾക്ക് പ്രിയപ്പെട്ടവർ ഒഴിച്ചു ബാക്കി എല്ലാവർക്കും  അയാൾ ഇന്നും ഒരു പേടി സ്വപ്നം ആണ്.. ആ അച്ഛന്റെ തനി പകർപ്പാണ് മൂത്ത മകൻ Gaincarlo DeLuca  തനിക്ക് തടസം ആകുന്നതിനെ എല്ലാം ഇല്ലായ്മ ചെയുന്ന ചെകുത്താന്റെ മനുഷ്യ രൂപം... leonardo യോട് മാത്രം ആയിരുന്നു അയാൾക്ക് ഒരു soft കോർണർ.. എലിസബത്തിനോട് പോലും Gaincarlo അത്ര soft ആകുന്നത് കണ്ടിട്ടില്ല... leonardo കഴിഞ്ഞു അയാൾ ആരുടെ എങ്കിലും വാക്കു കേട്ടിട്ടുണ്ടെങ്കിൽ അതു Abel Adam മിന്റേതു മാത്രമായിരുന്നു എന്നാൽ അവനോട് പോലും കാണിക്കാത്ത വത്സല്യം ആണ് ജെറിയോട് അയാൾക്ക്.. ചിലപ്പോൾ ജെറിയിൽ ലിയോയെ അയാൾക്ക് കാണാൻ കഴിയുന്നത് കൊണ്ടാകാം അങ്ങനെ എങ്കിലും  ജെറിയോട് വല്ലാത്തൊരു അസൂയ തോന്നിപോയി റെഡ്രിഗോക്ക്...




BODYGUARD Where stories live. Discover now