part 40

695 85 85
                                    



















രാവിലെ കുളിച്ചു റെഡി ആയി വന്നവൾ ബെഡിൽ കിടക്കുന്നവനെ നോക്കി.. ആളു നല്ല ഉറക്കത്തിൽ ആണ്... രാത്രി മുഴുവൻ ക്ലാര ഉറങ്ങിയിരുന്നില്ല... വെറുതെ കണ്ണടച്ചു കിടന്നു നേരം വെളുപ്പിച്ചു.. സൂര്യൻ ഉദിച്ചതും അവൾ എഴുന്നേറ്റ് ഫ്രഷ്‌ ആകാൻ പോയതാണ്...
മുടിയേക്കെ ഉണക്കി അത്യാവിശം ഒന്നു ഒരുങ്ങിയ ശേഷം അവൾ വെളിയിലേക്ക് നടന്നു...
പ്രേതേകിച്ചു ഒരു മടി തോന്നേണ്ട കാര്യം ഇല്ലെങ്കിലും ഇന്ന് അവൾക്ക് അങ്ങനെ ഒരു മടി തോന്നി... എല്ലാവരെയും എങ്ങനെ face ചെയ്യും എന്ന തോന്നൽ... ഇന്ന് അവരെ എക്കെ അവൾ ഫേസ് ചെയ്യാൻ പോകുന്നത് ഈ വീട്ടിലെ മരുമകൾ ആയോട്ടല്ലേ...

അവൾ പതിയെ ഹളിലേക്ക് വന്നു.. അവിടെ ആരും തന്നെയില്ല... പിന്നെ കിച്ചണിലേക്ക് നടന്നു അവിടെ ജൂഡിത്തും റോസലിയും ഉണ്ട്... ക്ലാര അവിടേക്ക് നടന്നു...

" ഗുഡ് മോർണിംഗ്... "

ജൂഡിത്തിന്റെയും റോസാലിയുടെയും ശ്രെദ്ധ ക്ലാരയിലേക്ക് വന്നു...

" ഗുഡ് മോർണിങ് ..."

" മോൾ എന്താ നേരത്തെ എഴുന്നേറ്റ് വന്നേ... " ഇന്നലെ നല്ലതുപോലെ അവൾ മടുതിരുന്നു അതോർത്ഥതും റോസലി ചോദിച്ചു...

" എനിക്ക് ഉറക്കം വന്നില്ല... നിങ്ങൾ എന്തു ചെയ്യുവാ ഞാൻ ഹെല്പ് ചെയ്യണോ...?" ക്ലാര അവരുടെ അടുത്തേക്ക് വന്നു നിന്നു കൊണ്ട് രണ്ടു പേരെയും മാറി മാറി നോക്കി ചോദിച്ചു... ഒരു തരം ചമ്മൽ ആയിരുന്നു അവളിൽ..

ജൂഡിത്തും റോസലിയും അവളെ നോക്കി പിന്നെ പരസ്പരം ഒന്നു നോക്കിയ ശേഷം പൊട്ടി ചിരിച്ചു... ക്ലാര അവരെ സംശയത്തോടെ നോക്കി...

" എന്റെ യൂഞ്ചിസേ നീ ആദ്യം അയിട്ടാണോ ഇവിടെ വരുന്നേ ഞങ്ങളെ കാണുന്നെ...നോക്ക് മമ്മി ഇവള് നിന്നു പേടിക്കുന്നത്..." ജൂഡിത് ക്ലാരേയുടെ തോളിൽ കൈ ഇട്ടു ചേർത്തു നിർത്തികൊണ്ട് റോസാലിയോടായി പറഞ്ഞു.. അവരും ചിരിക്കുകയായിരുന്നു...
ക്ലാരക്ക് ചമ്മൽ കൂടി വന്നു...

" നീ ഇങ്ങനെ ഫോർമൽ ആകാൻ ഇന്നലെ ഒരു രാത്രി കൊണ്ട് എന്നതാ കൊച്ചേ ഉണ്ടായേ... " റോസലി ചിരിച്ചു...

BODYGUARD Where stories live. Discover now