ശാസം എടുക്കുന്നതു പോലും പുറത്തു പോകാതെ അയാൾ തന്നെ ഒരിക്കിയ ആ മുറി... ആ മുറിയാകെ അയാളുടെ അലർച്ച കെട്ടുകൊണ്ടൊരുന്നു..
ആ നിലവിലിക്കും കരച്ചിലിനും കാഴ്ചക്കാരായി നിൽക്കുന്ന അവരും..
" Abel... You don't have to watch all this.." Gaincarlo റയാന്റെ തോളിൽ കൈ മുറുക്കി.. അത് കണ്ടുനിൽക്കാൻ ഉള്ള ശക്തി അവനിലില്ലെന്ന് അയാൾക്കറിയാം കാരണം റയാൻ അത്ര ക്രൂരൻ അല്ല....
എന്നാൽ അതു സമ്മതിച്ചു കൊടുക്കാനോ നോട്ടം മാറ്റാനോ റയാൻ തയാറായിരുന്നില്ല... ഒരു തരം നിർവികാര ഭാവം ആയിരുന്നു റയാനിൽ...
റയാൻ മെല്ലെ എഴുന്നേറ്റ് അയാൾക്കരികിലേക്ക് നടന്നു... അയാളുടെ അരികിൽ ആയി മിട്ടുകുത്തി ഇരുന്നു....
" ഒരിടത്തൊരിടത്ത് ഒരു പൂന്തോട്ടമുണ്ടായിരുന്നു... പൂന്തോട്ടത്തിന്റെ ഒരു മൂലയില്‍ മുള്‍പടര്‍പ്പുകള്‍ക്കിടയില്‍ വളര്‍ന്നൊരു ചെടിയിലൊരുനാളൊരു പൂ വിടര്‍ന്നു....
ഒരു സുന്ദരി പൂവ്....പൂന്തോട്ടമെങ്ങും സന്തോഷം നിറച്ച് ചിരിച്ചുല്ലസിച്ച് പൂവ് അവിടെ വസിച്ചു പോന്നു....
പൂവിനു ഒരുപാട് ചങ്ങാതിമാരുണ്ടായി....പൂന്തോട്ടത്തെ കടന്നു പോകുന്ന കാറ്റും,പല നിറത്തിലുള്ള ശലഭങ്ങളും ,പൂന്തോട്ടത്തില്‍ വിരുന്നെത്താറുള്ള അടക്കാകുരുവികളും ഒക്കെയായി പൂവ് ചങ്ങാത്തത്തിലായി....
അങ്ങനെ സന്തോഷവും സൗരഭ്യവും എങ്ങും പരത്തി നമ്മുടെ പൂവ് തല ഉയര്‍ത്തി ജീവിക്കുന്നതിനിടെ പൂന്തോട്ടത്തില്‍ ഒരു പുതിയ അതിഥി എത്തി.... ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ശലഭങ്ങള്‍ക്കിടയില്‍ പച്ച നിറത്തിലൊരു സുന്ദരന്‍ വണ്ട്....
വണ്ട് പൂവിനോട് ചങ്ങാത്തം കൂടാന്‍ വന്നു... വണ്ടുകളെ പരിചയമില്ലാത്ത പൂവിനു പക്ഷെ വണ്ടിന്റെ ഉദ്ദേശം മനസ്സിലായില്ല.... പാവം പൂവ്,മറ്റെല്ലാവരെയും പോലെ വണ്ടുമായും ചങ്ങാത്തത്തിലായി....
വണ്ട് പൂവിനോട് പ്രണയാഭ്യര്‍ത്ഥന പ്രണയം.... പ്രണയം എന്തെന്ന് പോലുമറിയാത്ത പൂവ് സമ്മതം മൂളി.... കുറേ നാള്‍ പൂവിനെ വട്ടമിട്ടു പറന്ന വണ്ടൊരുനാള്‍, മറ്റൊരു പൂവില്‍ ആകൃഷ്ടനായി നമ്മുടെ പൂവിനെ ഉപേക്ഷിച്ചു പറന്നകന്നു....
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...