" ചെറി..... ചെറി.... Wake up.... "കഴിഞ്ഞ പത്തു പതിനഞ്ചു മിനിറ്റ് ആയി എസി ജെറിയെ വിളിക്കുന്നു.... ആന കുത്തിയാലും എഴുന്നേൽക്കില്ല എന്ന പോലെ കിടക്കുന്നവൻ....
" ചെറി... എസിക്ക് സൂസൂ പോണം.... " പന്റിൽ പൊത്തി പിടിച്ചു കൊണ്ടാണ് എസിയുടെ വിളി... കൊച്ചിന് മുള്ളാൻ മുട്ടിയിട്ട് നിക്കാനും ഇരിക്കാനും കിടക്കാനും കഴിയുന്നില്ല...
" നീ പൊക്കോ.... " നിനക്ക് മുള്ളണം എങ്കിൽ നീ പോടാ എന്നെ എന്തിനു വിളിക്കുന്നു എന്നായിരുന്നു ജെറി അവൻ വീണ്ടും പുതപ്പ് മൂടി കിടന്നു...
" എസിക്ക് ഒറ്റക്ക് പോകാൻ പേടിയാ ചെറി വാ... " അവൻ ഇപ്പോൾ കരയും എന്നായി... എഴുന്നേറ്റപ്പോൾ റയാനെ കണ്ടില്ല... അതിന്റെ സങ്കടം ഒരു സൈഡിൽ ഉണ്ട് അപ്പോഴാണ് ഈ ഒരു അവസ്ഥയും...
എസി ചിണുങ്ങാൻ തുടങ്ങിയതും ജെറി മനസ്സില്ലാ മനസോടെ എഴുന്നേറ്റു...
" വേഗം വാ.... " എസി ജെറിയെയും വലിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു...
" പോയി മുള്ള്..... " ജെറി അവനെ ഉള്ളിലേക്ക് കയറ്റി വിട്ടു.... പിന്നെ ഒരു വഴിക്ക് വന്നതല്ലേ എന്നോർത്ത് അവനും ഒന്നു കേറി....
എല്ലാം കഴിഞ്ഞപ്പോൾ ഉറക്കം പതിയെ വിട്ടു... പിന്നെ രണ്ടു പേരും ബ്രഷ് എക്കെ ചെയ്താണ് പുറത്തു വന്നത്....
" ഇച്ച എന്തെ...? " ജെറി എസിയെ നോക്കി... എസി അതെ ചോദ്യത്തോടെ ജെറിയെയും...
താഴെ വെല്ലോം ഉണ്ടാകും എന്ന പ്രേതിക്ഷയിൽ രണ്ടു പേരും താഴേക്ക് നടന്നു..." ചെറി.... എന്നെ എപ്പോഴാ ചെറിയുടെ വീട്ടിൽ കൊണ്ടു പോകുന്നെ... "
" കൊണ്ടു പോകാടാ... "
" അപ്പൊ പാത്തിയെയും ഫർഹാൻ ഇക്കാക്കയെയും പരിചയപെടുത്തില്ലേ... "
" പെടുത്താടാ കൊച്ച് ചെറുക്കാ... " ജെറി പറഞ്ഞു ... ഈ ദിവസങ്ങൾ കൊണ്ടു ജെറിയുടെ അടിവെര് വേരെ എസി ചോദിച്ചു അറിഞ്ഞിട്ടുണ്ട്... എസിയുടെ മനസ്സിൽ ഇപ്പോൾ അവരെക്കെ അവന്റേത് കൂടി ആണ്...
ഷിഫായെ കുറിച്ചു ഓർക്കുമ്പോൾ അല്ലെങ്കിൽ അവളോട് സംസാരിക്കുമ്പോൾ എല്ലാം ജെറിക്ക് അവനെയും ഓർമ്മവരും... ശരീരം കൊണ്ട് അവൻ ഇന്ന് അവർക്കിടയിൽ ഇല്ലെങ്കിലും മനസ്സ് കൊണ്ട് അവൻ അവർക്കൊപ്പം തന്നെയുണ്ട്.. ഇന്നും അവർ മൂന്നു പേര് തന്നെയാണ്....
YOU ARE READING
BODYGUARD
Fanfictionഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #...