part 70

522 85 165
                                    










" What happend....? "  മുന്നിൽ കണ്ടതെല്ലാം തട്ടി തെറിപ്പിച്ചു കയറി പോകുന്നവരെ കണ്ട് അവനു പിന്നാലെ വന്നവനോടായി എൻസോ ചോദിച്ചു.....

റെഡ്രിഗോ ആഴത്തിൽ ഒന്ന് നെടുവീർപ്പിട്ടു പോയി....

ഗിൽബർട്ട് എന്റെർപ്രൈസിനു അകത്തു ഹെൻറിയുടെ ക്യാബിന് അകത്തു എത്തും വേരെ റെഡ്രിഗോ ജയിൻകാർലോയെ തടയാൻ ശ്രെമിച്ചിരുന്നു.....

കള്ള് തലക്ക് കയറിയപ്പോൾ ബോധം ഇല്ലാതെ അയാൾ ചെയ്തുപോയതിനു അവൻ നല്ലത് പോലെ തന്നെ പ്രിതകരിച്ചിരുന്നു...

ഇനി വെറുതെ എന്തിനാ വീണ്ടും പ്രശ്നം അതായിരുന്നു റെഡ്രിഗോയുടെ മനസ്സിൽ എന്നാൽ.......

ഹെൻറി ഗിൽബർട്ടിന്റെ ക്യാബിൻ ചവുട്ടി തുറന്നു കയറിയവൻ....
എന്താണ് തനിക്ക് സംഭവിക്കുന്നതെന്നു അയാൾ മനസ്സിലാക്കും മുന്നേ  ഭീതിയിലേക്ക് അമർന്നിരുന്നു...

അയാൾ പണികഴിപ്പിച്ച മനോഹരമായ stone wall... അയാൾ ഒന്ന് കണ്ണ് ചിമ്മി തുറക്കും മുന്നേ അയാളുടെ മുഖം ജയിൻകാർലോ അതിൽ പിടിച്ചു ഉരച്ചെടുത്തിരുന്നു.....

ഒന്ന് ഒച്ചവെച്ചു അലറാൻ പോലും അയാൾക്ക് കഴിയും മുന്നേ അടുത്ത പ്രഹരം ഏറ്റു.....

നിലത്തേക്ക് വലിച്ചെറിയപ്പെട്ടവന്റെ സ്വകാര്യ ഭാഗങ്ങളെ അരച്ച് കൊണ്ട് തെന്നിമാറിയ ജയിൻകാർലോയുടെ ഷൂസ്..... അയാൾ ജീവൻ പോകും പോലെ അലറി....

കണ്ടു നിന്ന റെഡ്രിഗോ പോലും ഒന്ന് പേടിച്ചു എന്ന് വേണെങ്കിൽ പറയാം...
ജയിൻകാർലോയുടെ മുഖത്തെ അപ്പോഴത്തെ ഭാവം അവൻ ആദ്യമായി ആയിരുന്നു കാണുന്നത്....

" ലൂക്കാ.... Leave him..... " അവൻ വേഗം ജയിൻകാർലോയെ പിടിച്ചു മാറ്റാൻ ശ്രേമിച്ചു എന്നാൽ അയാൾക്ക് മുന്നിൽ അവൻ അത്ര ശക്തൻ ആയിരുന്നില്ല...

" ലൂക്കാ.. മതി.... " അവൻ ശബ്ദം ഉയർത്തി നോക്കി....

എന്നാൽ അയാളെ അതൊന്നും പിന്മാറ്റിയില്ല.... അയാൾ എന്താണോ ചെയ്യാൻ വന്നത് അത് ചെയ്തു തീർന്ന ശേഷമേ അയാൾ പിന്മാറിയോള്ളൂ...

തിരികെ ഇറങ്ങുമ്പോൾ ഒരല്പം ജീവൻ ദാനം കൊടുക്കാനും അയാൾ മറന്നില്ല...

BODYGUARD Where stories live. Discover now