part 45

736 85 53
                                    



















Leonardo DeLuca..., ലിയോ അവൻ എന്റെ ലൈഫിലേക്ക് കടന്നുവന്ന സമയം... അവൻ എന്നും എനിക്ക് ഒരു അത്ഭുതം ആയിരുന്നു.. എല്ലാർക്കും ഞാൻ റയാൻ ആയിരുന്നപ്പോൾ അവനു മാത്രം ഞാൻ ആബേൽ ആയിരുന്നു... അവന്റെ എബി..

He was a social butterfly.. എല്ലാരും അവനു സുഹൃത്തുക്കൾ ആയിരുന്നു...അവന്റെ സംസാരം  തുടങ്ങുന്നതും അവസാനിക്കുന്നതും അവന്റെ പ്രിയപ്പെട്ട ചേട്ടനിൽ ആയിരുന്നു... അവനിൽ നിന്നാണ് ഞാൻ ആദ്യമായി Gaincarlo DeLuca യെ പറ്റി കേൾക്കുന്നത്.. അവന്റെ കഥയിലെ സഹോദരനു പുണ്യാളന്റെ രൂപം ആയിരുന്നു.. DeLuca യെ നേരിട്ടു കാണും വേരെ എന്റെ ഉള്ളിലും അതങ്ങനെ ആയിരുന്നു എന്നാൽ ആദ്യ കഴച്ചയിൽ തന്നെ ആ രൂപം അനിയന്റെ മുന്നിൽ മാത്രം ആണെന്നു മനസ്സിലായി...

കോളേജിലും ഹോസ്റ്റലിലും എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ എനിക്ക് കൂട്ടായി ഉണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാൾ ആയിരുന്നു ലിയോ... എന്റെ വീട്ടിലെ കാര്യങ്ങൾ ഞാൻ ആദ്യം തുറന്നു പറഞ്ഞതും അവനോടായിരുന്നു... എപ്പോഴും ഒന്നു കരയാൻ പോലും അനുവദിക്കാതെ അവൻ എനിക്കൊപ്പം എന്നെ ചിരിപ്പിച്ചു നടക്കും.. ആ നാളുകളിൽ ജിമിനിലും കിച്ചുവിലും അതികം എനിക്കൊപ്പം ഉണ്ടായിരുന്നത് അവൻ ആയിരുന്നു...

അർജുൻ... എന്റെ വീട്ടുകാരെ പോലെ എന്നെ തള്ളി പറഞ്ഞവരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ.. ഒരു സുഹൃത്ത് മാത്രം ആയിരുന്നില്ല അവൻ എനിക്ക് ... My first Love... എന്റെ ആദ്യ പ്രണയം..
എല്ലാരേയും പോലെ എന്നെ അവനും തള്ളി പറഞ്ഞെങ്കിലും അവനോട് എനിക്ക് പിണക്കം ഒന്നും തോന്നിയിരുന്നില്ല.. Orthodox ഫാമിലിയിൽ വളർന്ന അവനു അങ്ങനെയെക്കെയേ react ചെയ്യാൻ കഴിയുമായിരുന്നുള്ളു.. 

ഞങ്ങൾ കൂട്ടുകാർക്ക് ഇടയിൽ ഉണ്ടായിരുന്ന വഴക്കും സ്നേഹവും നല്ലത് പോലെ അറിയാവുന്ന ആരോ ഒരുവൻ... ആടി ഉലഞ്ഞു നിന്നിരുന്ന ഞങ്ങളുടെ സൗഹൃദത്തെ മുതലെടുത്തു...
അവന്റെ ഇര ഞാൻ ആയിരുന്നു എങ്കിൽ അതിനു അവൻ ദ്രോഹിച്ചത് മുഴുവൻ എനിക്ക് ചുറ്റും ഉള്ളവരെ ആയിരുന്നു...

ആ ദിവസം അജുവിനെ വെച്ചു എന്നെയും ലിയോയെയും ഒറ്റക്ക് വിളിച്ചു വരുത്തിയത്... പിന്നീട് ഉണർന്നത് ഭയപ്പെടുത്തുന്ന ആ ഇരുട്ടു മുറിയിൽ ആയിയുന്നു... ദേഹത്തു കുത്തിവെച്ച drugs ഇന്റെ ഫലം ആകാം ഉപദ്രവിക്കാൻ വന്നവരെ എതിർക്കാൻ കഴിയാതെ പോയത്...  അവരെ എതിർക്കാനും ഉള്ള ബലം ഒന്നും അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല...



BODYGUARD Where stories live. Discover now