part 37

573 73 46
                                    














കല്യാണം ഉറപ്പിച്ച ശേഷം ആദ്യമായാണ് അവർ ഒറ്റക്ക് കണ്ടുമുട്ടുന്നത്... രണ്ടു വീട്ടുകാരുടെ നിർബന്ത പ്രകാരം കല്യാണത്തിന് മൂന്നു ദിവസം മുന്നേ ഒരു കണ്ടുമുട്ടൽ...അങ്ങനെയാണ് ഈ കഫെയിൽ വന്നത്...

" ഹെല്ലോ..."

" ഹായ്..."
അവർ പരസ്പരം ചിരിച്ചു.. ആദ്യമായി സംസാരിക്കുന്നതിന്റെ awkwardness അവരിൽ നിറഞ്ഞു നിന്നു...

" ഇങ്ങനെ ഒരു മീറ്റിംഗിന്റെ ആവിശ്യം ഇല്ലന്നു ഞാൻ ഡാഡിയോട് പറഞ്ഞതായിരുന്നു... പിന്നെ മുമ്മിയാ പഞ്ഞേ കണ്ടോന്നു സംസാരിക്കാൻ.." അവൻ പറഞ്ഞു.. ക്ലാര ചെറുതായൊന്നു ചിരിച്ചു..

" ക്ലാരക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ..?" ചൂടുള്ള Cappuccino കപ്പ്‌ കൈയിൽ എടുത്തു കൊണ്ടു അവൻ അവളുടെ നേരെ നോക്കി ചോദിച്ചു..

" Yoonji..."

" Huh..? "

" എന്നെ Yoonji എന്നു വിളിച്ചാൽ മതി അതാണ് എനിക്ക് ഇഷ്ടം.." അവൾ ചെറുതായൊന്നു ചിരിക്കാൻ ശ്രേമിച്ചു കൊണ്ടു പറഞ്ഞു...
അവൻ 'oh' എന്നു ചുണ്ടു കൊണ്ട് പറഞ്ഞു...
ക്ലാര എന്ന പേരിനോടു അവൾക്ക് ഇഷ്ടകേടൊന്നും ഇല്ല എന്നാൽ ക്ലാര എന്ന ഫസ്റ്റ് name ഇനെക്കാളും Yoonji എന്ന  വിളിക്കുന്നതാണ് അവൾ  കൂടുതൽ പ്രഫർ ചെയ്യുന്നത്... അവളുടെ എതിർപ്പ് വകവെക്കാതെ അവളെ ക്ലാര എന്നു വിളിക്കുന്നത് ജിമിൻ മാത്രമാണ്... എന്തുകൊണ്ടോ അവൻ അങ്ങനെ വിളിക്കുന്നതിൽ അവൾക്ക് പരാതിയില്ല.. അവന്റെ നാവിൽ നിന്നു കേൾക്കുന്നതെല്ലാം അവൾക്ക് മധുരം നിറഞ്ഞതാണ്..
ഈ നിമിഷത്തിൽ ജിമിനെ ഓർത്തത്തിൽ അവൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ടും കുറ്റബോധവും തോന്നി...

" ok Yoonji... താൻ അന്നു റിങ് ceremony യുടെ അന്നു കണ്ടതിനേക്കാളും തടിച്ചു കേട്ടോ... " അവളുടെ ദേഹത്തേക്ക് ചൂണ്ടിയാണ് അവൻ പറഞ്ഞത്.. ക്ലാരയുടെ മുഖം മങ്ങി...

" എനിക്ക് ടെൻഷൻ വന്നാൽ ഇങ്ങനെയാണ് വണ്ണം കൂടും.." അവൾ സത്യസന്ധമായി തന്നെ മറുപടി കൊടുത്തു...

"അങ്ങനെയാണോ.. എന്താ ഇത്ര ടെൻഷൻ കല്യാണം അടുത്തതിന്റെയാണോ.. അതോർത്തു ടെൻഷൻ ആകണ്ടാ അതെക്കെ അതിന്റെ വഴിയേ നടക്കും.. എന്താണെങ്കിലും കേട്ടു കഴിഞ്ഞു നമ്മുക്ക് Gym ഇൽ എക്കെ ജോയിൻ ചെയ്യാം.. ഞാൻ ഡെയിലി Gym ഇൽ പോകും.. ഹെൽത്തിന്റെ കാര്യത്തിൽ നോ കോംപ്രമൈസ് .. കല്യാണം കഴിഞ്ഞാൽ തന്നേം കൊണ്ടുപോകാം.. " അവൻ ചെറു ചിരി വരുത്തികൊണ്ടു പറഞ്ഞു.. സെബാസ്റ്റ്യാൻ ആദമിന്റെ ക്യാഷ് കണ്ടു കല്യാണതിനു സമ്മതിച്ചത്  കൊണ്ടു പെണ്ണിന്റെ വണ്ണം ഒന്നും തീരെ പ്രശ്നം ആയിരുന്നില്ല എന്നാൽ കാര്യത്തോട് അടുത്തപ്പോ ഇത്രയും Fat ആയ ഒരു ഭാര്യയെ കുടുംബക്കാരെയും കൂട്ടുകാരുടെയും  എക്കെ എങ്ങനെ പരിചയപ്പെടുത്തും എന്നായിരുന്നു അവന്റെ ചിന്ത... well fit, Sixpack എക്കെ ഉള്ള താൻ ഇതുപോലെ തടിച്ചു ഇരിക്കുന്ന ഒരു പാർട്ണറിനെയും ആയി നടക്കുമ്പോൾ ആളുകൾ എന്തു പറയും എന്ന തോന്നൽ... എങ്കിലും  അവളയുടെ അപ്പന്റെ സ്വത്തു ഓർത്തു അവൻ മിണ്ടാതെ ഇരുന്നു...

BODYGUARD Where stories live. Discover now