part 49

560 76 44
                                    


















ബൈക്ക് നിർത്തി അവൻ ഇറങ്ങി... തലയിൽ ഇരുന്ന ഹെൽമെറ്റ്‌ ഊരി ബൈക്കിന്റെ മുകളിൽ വെച്ച ശേഷം അവൻ ചുറ്റും ഒന്നു നോക്കി... ആരെങ്കിലും കാണുന്നുണ്ടോ.. ഇല്ല... ആ പരിസരത്തൊന്നും ആരും ഇല്ല എന്തിനു ആ വീടിനു ഒരു രണ്ടു കിലോ മീറ്റർ ചുറ്റളവിൽ ഒരു വീടോ കടയോ ആളനക്കാമോ ഒന്നും തന്നെയില്ല ...

അല്പം ഉയരത്തിൽ ആണ് ആ വീടിരിക്കുന്നത് അതുകൊണ്ട്  തന്നെ അതിനുള്ളിൽ കയറണമെങ്കിൽ ആദ്യം തടികൾ കൊണ്ട് നിർമിച്ച പടികൾ ചവുട്ടി കയറണം... അവൻ ആവേശത്തോടെ ആ പടികൾ ചവുട്ടി മുകളിൽ എത്തി...

ഡോറിൽ തട്ടാനോ കോളിങ് ബെൽ അടിക്കാനോ അവൻ നിന്നില്ല.. പാസ്സ്‌വേർഡ്‌ ലോക്ക് ആയിരുന്ന ആ ഡോർ അവൻ പാസ്സ്‌വേർഡ്‌ ഉപയോഗിച്ചു തന്നെ തുറന്ന്.... എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാനുള്ള പെർമിഷൻ  തന്റെ പ്രിയപെട്ടവനോട് വാശി പിടിച്ചു വാങ്ങിക്കുമ്പോൾ ചോദിക്കാതെ തന്നെ പറഞ്ഞു തന്നതാണ് ആ പാസ്സ്‌വേർഡ്‌...

വാതിൽ തുറന്നതും അവൻ ആവേശത്തോടെ അകത്തേക്ക് ചാടി കയറി....

" റെയ്ച്ചാ..... " ഉറക്കെ വിളിച്ചു കൊണ്ട് ജെറി റയാൻ എവിടെയെന്ന് തിരക്കി നടന്നു....

അടുക്കള മുതൽ നടന്ന സെർച്ച്‌ അവൻ എത്തി നിന്നത് ആ വീടിന്റെ എൻഡ് പോയിന്റിൽ ആണ്.... റയാന് ഏറ്റവും ഇഷപ്പെട്ട ലൈബ്രറി....

" Did my Boyfie miss me..."  ജെറി ചാടി തുള്ളി അകത്തേക്ക് കയറി....

രണ്ടു ദിവസം റയാന്റെ ഒരറിവും അവന് ഉണ്ടായിരുന്നില്ല... ഫോൺ വിളിച്ചിട്ട് എടുത്തിട്ടില്ല.. മെസ്സേജ് അയച്ചിട്ട് അതു ഡെലിവർ ആയിട്ടില്ല... ആദ്യം ദേഷ്യം ആണ് തോന്നിയത് പിന്നെ റെയ്ച്ചൻ തന്നെ വീണ്ടും ignore ചെയ്യുകയാണോ എന്ന പേടി ആയി മാറി.... 

ഇനി ഇങ്ങോട്ട്  വന്നാലും മിണ്ടില്ല എന്നെക്കെ പറഞ്ഞു പിണങ്ങി ഇരുന്നവൻ ആണ്.. ക്ലാസ്സിൽ ബോർ അടിച്ചിരുന്നപ്പോൾ കേട്ട ഫോൺ ബെൽ... സ്‌ക്രീനിൽ റയാന്റെ പേര് എഴുതി കാട്ടിയതും പതിയെ ഡെസ്കിന് അടിയിലേക്ക് കുനിഞ്ഞു സാഹസികമായി ഫോൺ എടുത്തു ഹെല്ലോ പറഞ്ഞപ്പോൾ മറു വശത്തുനിന്നു വന്നത്  " Come to me " എന്നു മാത്രം ആയിരുന്നു അപ്പോൾ തന്നെ ഫോൺ കട്ട് ആകുകയും ചെയ്തു... വേറെ ഒന്നും ചിന്തിക്കാതെ പെട്ടന്നുണ്ടായ വയറ് വേദന കാരണം അവൻ ക്ലാസ്സിൽ നിന്നു ഇറങ്ങി...

BODYGUARD Where stories live. Discover now