Part 57

710 88 130
                                    
















" അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല സാർ..." മുന്നിൽ പോലീസ് യൂണിഫോമിൽ ഇരിക്കുന്ന ഓഫീസർസിനോടായി അയാൾ പറഞ്ഞു..

അടുത്തിരിക്കുന്ന ഭാര്യയുടെ കൈയിൽ അയാൾ മുറുകെ പിടിച്ചിരുന്നു... ഒരേഒരു മകളെ നഷ്ടപെട്ടിട്ട് ഇന്നേക്ക് ഒൻപത് ദിവസം കഴിയുന്നു.. കുടുബത്തിലെ തന്നെ ഒരു കല്യാണം ആയിരുന്നു ഒഴുവാക്കാൻ കഴിയുമായിരുന്നില്ല.. പരിക്ഷക്ക് പഠിക്കണം എന്നു പറഞ്ഞത് കൊണ്ടാണ് മകളെ ഒറ്റക്കാക്കി പോയത്.. നല്ലതുപോലെ പഠിക്കുന്ന കുട്ടിയായിരുന്നു നിർബന്ധിച്ചു കല്യാണത്തിന് കൊണ്ട് പോയിട്ട് ഇനി മാർക്ക് എങ്ങാനും കുറഞ്ഞാൽ  പിന്നെ അതു മതി..

എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ അയാൾ ഖേതിക്കുന്നു... മകളെ ഒറ്റക്കാക്കി പോകരുതായിരുന്നു...

" ഞങ്ങൾക്ക് രേഖയുടെ മുറി ഒന്നു കാണണം..." ഹരീഷ് അയാളോടായി പറഞ്ഞു...
അയാൾ മെല്ലെ തല കുലുക്കി അവരെ രേഖയിടെ മുറിയിലേക്ക് കൊണ്ട് പോയി... ഫോറൻസിക്കും പോലീസും വന്നു പരിശിധിച്ചതിന്റെ അടയാളങ്ങൾ ആ മുറിയിൽ ഉണ്ട്....

വിക്രമും ഹരിശും ആ മുറിയിലേക്ക് കയറി... മഞ്ഞയും പിങ്കും നിറത്തിൽ മനോഹരമാകിയ ഒരു കൊച്ചു മുറി ആയിയുന്നു അത്....  റൂമനു നടുക്കായി ഒരു കൊച്ചു ബെഡ്..  നിറയെ stuffed Toys ആണ് ആ മുറിയിൽ.. ഒരു വശത്തായി ചെറിയ ഒരു ഡ്രസിങ് ടേബിൾ മറു വശത്തായി സ്റ്റഡി ടേബിൾ.. ഒരു below middle ക്ലാസ് ഫാമിലി ആണ് എങ്കിലും മകളുടെ മുറി അവർ മനോഹരമാക്കിയിട്ടുണ്ട്... ഒരു പതിനഞ്ചു വയസ്സുകാരിക്ക് ആവിഷമായതെല്ലാം ആ മുറിയിൽ ഉണ്ട്... അതിൽ നിന്ന് തന്നെ വ്യക്തം മകൾ അവർക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്നു... ആ അമ്മയുടെ കണ്ണുനീർ ഇപ്പോഴും നിലച്ചിട്ടില്ല....

വിക്രം മുറിക്ക് അകത്തേക്ക് കയറി പിന്നാലെ ഹരിശും...

" ഈ System രേഖയുടെ ആണോ...?"

" അതെ സാർ..."

" ഹരി.. Check it..."

ഹരീഷ് രേഖയുടെ കമ്പ്യൂട്ടർ തുറന്നു...

" സാർ പാസ്സ്‌വേർഡ്‌ ചോദിക്കുന്നുണ്ട്..." വിക്രമിനോട് പറയുന്നതിനൊപ്പം അവൻ രേഖയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി...

BODYGUARD Where stories live. Discover now