part 60

623 96 107
                                    












" ജിമ്മിച്ചാ ഞാനും വരട്ടെ...." പോകാൻ ഇറങ്ങിയവൻ ഒന്നു നിന്നു അവളെ തിരിഞ്ഞു നോക്കി....

" മ്മ്... പെട്ടന്ന് ചേഞ്ച്‌ ചെയ്തു വന്നാൽ കൊണ്ടുപോകും..."

" ഒരു പത്തു മിനിറ്റ് ഞാൻ ദേ എത്തി..." അവൾ മുറിയിലേക്ക് ഓടി... അവൻ ചിരിച്ചു...

ഇന്ന് എല്ലാരും കൂടി ജെറിയുടെ Race കാണാൻ പോകാൻ പ്ലാൻ ഇട്ട ദിവസം ആണ്...

ജിമിൻ പോകാൻ ഇറങ്ങിയതും ക്ലാര മുന്നിൽ ചാടി.. വീട്ടിൽ ഇരുന്നു അവൾ ബോർ അടിച്ചിരുന്നു...

പറഞ്ഞത് പോലെ കറക്റ്റ് പത്തു മിനിറ്റ് കൊണ്ട് അവൾ റെഡി ആയി വന്നു...

" പോകാം..."

" കറക്റ്റ് ടൈം ആണല്ലോ... ഇനി എനിക്ക് ചത്താലും മതി..." അവൻ ചിരിച്ചു...

" ഒന്നു പോ ഇച്ചാ..."

" ഇതെങ്ങോട്ടാ രണ്ടും..." റോസലി ജോലി കഴിഞ്ഞു വരുന്ന വഴിയാണ്...

" ഇളയ സന്തതിയുടെ സർക്കസ് കാണാൻ പോകുന്നതാ..." ഹാളിൽ ലാപ്ടോപ്പിൽ കുത്തി ഇരുന്ന ജയ്യ് ആണ് മറുപടി കൊടുത്തത്...

" മമ്മി ഞങ്ങൾ പോയിട്ട് വരാവേ..." ക്ലാര അവരെ ഒന്നു കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു...

" ആഹ് വേഗം വരണം.. ജിമ്മി കേട്ടല്ലോ..."

" ശെരി മാഡം... "

ജിമിനും ക്ലാരയ്യും വേഗം തന്നെ ഇറങ്ങി...

" ജൂഡിത് എവിടെ ജയ്യ്...." റോസലി റൂമിലേക്ക് നടക്കും മുന്നേ ജയ്യ് യോടായി ചോദിച്ചു...

" അവിടെ സ്റ്റുഡന്റ്സിന്റെ പേപ്പർ ചെക്ക് ചെയ്തു ഇരിക്കുന്നുണ്ട്..." അവൻ മറുപടി കൊടുത്തു...

" oh അപ്പോ പുറത്താക്കിയതാണല്ലേ .." മകനെ ഒന്നു നോക്കിയ ശേഷം അവർ ചിരിച്ചു കൊണ്ട് പറഞ്ഞു...

" ചെറുതായിട്ട്..." അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു...

ജൂഡിത് കോളേജിലെ പെന്റിങ് വർക്ക് വീട്ടിൽ കൊണ്ടുവരുന്ന ദിവസങ്ങൾ എക്കെ ജയ്യ് മുറിക്ക് പൊറത്താണ്.. വെറുതെ ഒന്നും അല്ല കൈയിൽ ഇരിപ്പ് കൊണ്ടാണ്... വെറുതെ ഇരുന്നു ശല്യ പെടുത്തും ചൊറിയാൻ ചെല്ലും കോൺസെൻട്രേഷൻ കളയും അവസാനം സഹികെട്ട് ജൂഡിത് പിടിച്ചു വെളിയിൽ ഇടും...


BODYGUARD Where stories live. Discover now