part 75

673 86 286
                                    




















ഇന്ന് രാവിലെ വൈകിയാണ് റയാൻ എഴുന്നേറ്റത്.... ഇന്നലെ രാത്രി അവനൊപ്പം കിടന്നവർ രണ്ടു പേരും ഇപ്പോൾ അവിടെ ഇല്ല... അവൻ മെല്ലെ ബെഡിൽ കൈ കുത്തി എഴുന്നേറ്റു....

പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു അവൻ താഴേക്ക് ഇറങ്ങി..
എസിയെയും ജെറിയെയും ആയിരുന്നു അവൻ ആദ്യം അന്നെഷിച്ചത്... രണ്ടു പേരും അവിടെ എങ്ങും ഇല്ല....

അവൻ ഹാളിലിൽ നിന്നു മാൻഷന് വെളിയിലേക്ക് ഇറങ്ങി നടന്നു...... പുറത്തു കുറച്ചു അധിക പേരുണ്ട്....

എന്നാൽ അവന്റെ കണ്ണ് ആദ്യം പോയത് ജെറിയിലേക്കാണ്.... ഒപ്പം ജെറിയെ കെട്ടിപിടിച്ചു നിൽക്കുന്നവനിലേക്കും ... തനിക്ക് പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് ആ മുഖം മാത്രം റയാൻ കണ്ടില്ല....

ജെറിയുടെ മുകത്തെ നിറഞ്ഞ ചിരി... നോക്കി നിൽക്കാൻ തോന്നുന്നത്ര ഭംഗി അവനിൽ ഇപ്പോൾ ഉണ്ട്... എന്നാൽ റയാന് വല്ലാത്ത ഒരു തരം അമർഷം ആണ് തോന്നിയത്.....

ജെറിയിൽ നിന്നു അടർന്നു മാറിയവൻ ജെറിയുടെ കവിളിൽ ചുണ്ടമാർത്തുന്നത് കണ്ടതും റയാന്റെ കണ്ണ് കറുത്തു....
അവർക്കരികിലേക്ക് പാഞ്ഞു എത്തിയവൻ ആദ്യം ചെയ്തത് ജെറിയെ പിടിച്ചിരിക്കുന്നവനെ അവനിൽ നിന്നു പറിച്ചു എറിഞ്ഞു കൊണ്ട് ജെറിയെ അവനോട് ചേർത്തു.....

നിലത്തു പോയി പതിച്ചവന്റെ അലർച്ച കേട്ട് എല്ലാരുടെയും ശ്രെദ്ധ അവനിലേക്ക് പോയപ്പോഴും റയാൻ ജെറിയെ മാത്രം ആണ് നോക്കിയത്.... അവന്റെ കവിളിൽ അയാൾ ചുണ്ടമർത്തിയിടത്തു ശക്തമായി അവൻ കൈ കൊണ്ട് തൂത്തു കൊണ്ടിരുന്നു ...

" കുഞ്ഞേട്ടായി...... " റയാനെ തള്ളി മാറ്റി അവൻ നിലത്തു കിടക്കുന്നന്റെ അടുത്തേക്ക് ഓടി...

" എന്റെ നടു...... " ജെറിയും ജയ്യ് യും ചേർന്ന് ജിമിനെ എഴുന്നേൽപ്പിച്ചു നിർത്തി...

" എന്താടാ ഇവിടെ ഉണ്ടായത്... ഞാൻ എങ്ങനെയാ പറന്നത്... " ജിമിന് ആകെ കിളി പോയ അവസ്ഥ ആയിരുന്നു...

ക്ലാരയുടെ Graduation പരുപാടി എക്കെ കഴിഞ്ഞു ചെറിയൊരു ടെസ്റ്റിന് ശേഷം റെഡ്രിഗോയോടൊപ്പം അവർ എല്ലാവരും ഇങ്ങോട്ടാണ് വന്നത്....

BODYGUARD Where stories live. Discover now