നിന്നിലലിയാൻ 2

779 11 9
                                    





Part 2

അവൻ കണ്ടു എന്ന് അറിഞ്ഞതും അവളുടെ മേൽച്ചുണ്ടിൽ നിന്നും വിയർപ്പ് പൊടിഞ്ഞു...

അവൻ അവളെ നോക്കി ചിരിച്ചു...അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി...

അയ്യേ വഷളൻ അവള് പിറുപിറുത്തു കൊണ്ട് അകത്തേയ്ക്ക് പോയി....

തുടരും.....
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഫ്രഷ് ആയി താഴേയ്ക്ക് വന്ന അൻഷി ആരെയും കണ്ടില്ല....

ഇവിടെ ഉളളവർ എല്ലാം എങ്ങോട്ട് പോയി...

അവൻ ചുറ്റും നോക്കി......

നി ആരെയാ അൻഷി ഈ നോക്കുന്നത്... ജിത്തു ചോദിച്ചു...

എടാ ഏട്ട ഇവിടെ ഉളളവർ എല്ലാം എവിടെ വിശന്നിട്ട് വയറു ഡി ജെ കളിക്കുന്നു.....

ജിത്തേട്ട ....

പതിഞ്ഞ ഒരു ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.....

തൂണിൻ്റെ മറവിൽ നിന്നും ഒരു തല അവർ കണ്ടു...

ഇത് ആര ഏട്ടാ അൻഷി പതിയെ ജിത്തു വിനോട് ചോദിച്ചു..

ഇത് ആണ് ഈ തറവാട്ടിലെ കണ്ണിലുണ്ണി ഗൗരിപാർവതി എല്ലാരും ഗൗരി എന്ന് വിളിക്കും....

ഹ ഇത് എന്താ മറഞ്ഞു നിൽക്കുന്നെ ഇങ്ങ് വാ ജിത്തു അവളെ അടുത്തേയ്ക്ക് വിളിച്ചു...

അവള് മടിച്ചു കൊണ്ട് അടുത്തേയ്ക്ക് ചെന്നു...

അവള് മുഖം ഉയർത്താതെ പാവാടയിൽ പിടിച്ചു കൊണ്ട് നിന്നു....

അവളുടെ നിൽപ്പ് കണ്ട് അൻഷിക്ക് ചിരി വന്നു.....

എന്താ ഗൗരി എന്തിനാ വിളിച്ചത്....

അത് പിന്നെ.... ഇയാളെ...കൂട്ടി വരാൻ മുത്തശ്ശി പറഞ്ഞു.... ചായ എടുത്ത് വെച്ചു അതാ ഞാൻ...

മോള് പൊയ്ക്കോ ഞങ്ങള് വന്നോളാം....

കേൾക്കാൻ കാത്തിരുന്ന പോലെ അവള് വേഗം അകത്തേയ്ക്ക് പോയി.... അവളുടെ പാദസരം കിലുങ്ങുന്ന ശബ്ദം അവിടെ ഉയർന്നു...

അവൾ പോയ വഴിയെ അവൻ നോക്കി നിന്നു....

അത് ആര ഏട്ട അവൻ അവൾ പോയ വഴിയെ നോട്ടം മാറ്റാതെ ചോദിച്ചു....

നിന്നിലലിയാൻ 💕💕Where stories live. Discover now