Part 49
എന്താ മോളെ കഴിക്കാതെ ഇരിക്കുന്നത് ..
എന്തൊ ആലോചിച്ച് ഇരിക്കുക ആയിരുന്ന ഗൗരി യോട് വല്യമ്മച്ചി പറഞ്ഞു.
എടി ജീനെ കൊച്ചിന് രണ്ട് പാലപ്പം കൂടി കൊടുക്ക്,വല്യമ്മച്ചി പറഞ്ഞു..
അയ്യോ മതി...എനിക്ക് വയറ് നിറഞ്ഞു...ഞാനേ പോയി റെഡി ആവട്ടെ..ഗൗരി എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് പോയി.
അതിഥി ബാഗ് എടുത്ത് വെക്കുമ്പോൾ ആണ് ജിത്തു റൂമിലേക്ക് വന്നത്...
അവള് അവനെ നോക്കാതെ പോകാൻ ആയി എഴുന്നേറ്റു.
എന്താ എൻ്റെ അമ്മു ന് ഒരു പിണക്കം..
അങ്ങോട്ട് മാറെടോ കേസില്ല വക്കീലെ...അതിഥി അവനെ തളളി മാറ്റി പുറത്തേക്ക് പോയി..
ഇവക്കിത് എന്ന പറ്റി..ജിത്തു അവള് പോയ വഴിയേ നോക്കി പറഞ്ഞു...
അങ്ങനെ പെൺപിള്ളേര് കോളേജിൽ പോകാൻ ആയി റെഡി ആയി വന്നു..
അൻഷി ഇന്ന് പിള്ളേരുടെ ആദ്യത്തെ ദിവസം അല്ലേ കോളേജിൽ നി കൊണ്ട് വിട് ഇന്ന് പിള്ളേരെ..ജിത്തു ന് ഓഫീസിൽ പോകാൻ സമയം ആയില്ലെ,നി ഇവരെ വിട്ടിട്ട് ഓഫീസിൽ പോയ മതി.
അത് വേണ്ട വല്യമ്മച്ചി ഞങ്ങള് ബസിൽ പൊക്കോളാം..ഗൗരി പറഞ്ഞു..
അൻഷി ഗൗരി യെ നോക്കി കണ്ണുരുട്ടി..
എന്ന ഞങ്ങള് പോയിട്ട് വരാം..അതിഥി ആദ്യം ഇറങ്ങി..
നി ഇത് എങ്ങോട്ടാ ഞങ്ങള് വരണ്ടെ..ഗൗരി ചോദിച്ചു.
അത് പിന്നെ ശുഭസ്യ ശീഘ്രം എന്ന് ആണല്ലോ😁..
അപ്പോ എല്ലാരോടും ഞങളെ ഒന്ന് അനുഗ്രഹിച്ചെ ഞങ്ങള് പഠിച്ച് തോറ്റിട്ട് വരാം...ഗൗരി തല കുനിച്ച് കൈ കൂപ്പി പറഞ്ഞു..
എന്തോന്ന 😳എല്ലാരും കോറസ്..
അല്ല ജയിച്ച് വരാം എന്ന് പറഞ്ഞതാ...
അങ്ങനെ പെൺപടകൾ എല്ലാം കോളേജിലേക്ക് ആണെന്ന് പറഞ്ഞു ഇറങ്ങി...
ഹൊ ഒരു മഴ പെയ്ത് തോർന്ന പോലെ ഉണ്ട്..കുര്യച്ചൻ പറഞ്ഞു.രണ്ടും കൂടി ആ കോളേജ് തിരിച്ച് വെക്കാതെ ഇരുന്ന മതിയാരുന്നു...മോനേ ജിത്തു..നിനക്ക് ഇനി മുതൽ കേസിൻ്റെ ചാകര ആയിരിക്കും ചാകര...