Part 89
രാവിലെ തന്നെ എല്ലാവരും മുറ്റത്ത് ഇരിക്കുക ആയിരുന്നു.. വേറെ ഒന്നും അല്ല രണ്ടു ഗർഭിണി കൾ ഉള്ളത് കൊണ്ട് അവരെ കൊണ്ട് മുറ്റം അടിപ്പിക്കുക ആണ് പെൺപടകൾ..ഗൗരി മ്മ..മതി തൂത്തേ...ഇനി ഞാൻ തൂക്കാം..
കുഞ്ഞ് ഡെറിക് ഗൗരി യുടെ കൈയ്യില് നിന്നും ചൂല് വാങ്ങി..
എടാ..ഞാനും തൂക്കുന്നുണ്ട് കേട്ടൊ.. മിലി അവനെ നോക്കി പറഞ്ഞു.
എൻ്റെ കൊച്ച് ക്ഷീണിക്കും വല്യമ്മെ..
എൻ്റെ കർത്താവേ എന്ത് ഒരു കെയറിങ്.. ഡ കുരിപ്പെ അവള് തൂക്കട്ടെ നി ഇങ്ങോട്ട് വ നമുക്ക് ഗ്യാലറി യില് ഇരുന്നു കളി കാണാം..എമ്മി അവൻ്റെ കൈയ്യിൽ പിടിച്ചു..
യ്യോ...എൻ്റെ കൈ... വിടെട കുട്ടിച്ചാത്ത...എമ്മി തുള്ളി കൊണ്ട് അവൻ്റെ മൂക്കില് പിടിച്ചതും പെട്ടന്ന് അവൻ കടി വിട്ടു..
എമ്മി ഊതി കൊണ്ട് അവളുടെ കൈയ്യിൽ നോക്കി...അവൻ്റെ പല്ല് ടാറ്റൂ പോലെ പതിഞ്ഞ് ഇരിക്കുന്നു..
ദേ നിങ്ങടെ മോനേ മര്യാദക്ക് വളർത്തിക്കോ ഇല്ലെങ്കിൽ ഞാൻ ഇതിനെ ഉണ്ടല്ലോ..എമ്മി അതിഥി യുടെ നേരെ ചാടി..
അതിന് എന്ത് പറ്റി.
എന്ത് പറ്റി എന്നോ എൻ്റെ കൈ നോക്ക് പുത്രൻ കടിച്ച് പറിച്ച്..
അവൻ കുഞ്ഞ് അല്ലെ..നി വിട്ട് കള..
കുഞ്ഞ് അല്ലേ എന്ന് വെച്ചിട്ട ഇല്ലെങ്കിൽ..
അപ്പോഴേക്കും.. ഡെറിക് നിലത്ത് കിടന്ന ഒരു കല്ല് എടുത്തു എമ്മി യെ നോക്കി..
എൻ്റെ അമ്മെ...ചെക്കൻ മൂത്ത് നിക്കുവ..ഇനി ഇവിടെ നിന്ന എൻ്റെ തല യുടെ കാര്യത്തില് തീരുമാനം ആകും..എമ്മി അകത്തേക്ക് ഓടി..
ഗൗരിമമ വ..മുത്തശി ഇടിയപ്പം ഉണ്ടാക്കിയിട്ട് ഉണ്ട്..നമുക്ക് അത് കഴിക്കാം...അവൻ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് നടന്നു..
അല്ലെങ്കിലും എൻ്റെ മോനൂട്ടന് മാത്രേ എന്നോട് സ്നേഹം ഉള്ളൂ...ഗൗരി അൻഷി യെ നോക്കി പറഞ്ഞു..
എനിക്ക് സ്നേഹം ഉള്ള കൊണ്ട് അല്ലേ പെണ്ണേ നി ഇപ്പൊ ഇങ്ങനെ നടക്കുന്നത്.. അൻഷി അവളു നടക്കുന്ന പോലെ കാണിച്ചു..