Part 79
അൻഷി യുടെ മുഖം വലിഞ്ഞു മുറുകി..AD.. അവൻ്റെ പല്ലുകൾ ഞെരിഞ്ഞു..
എൻ്റെ ഗൗരി എൻ്റെ പ്രാണൻ അവളെ എൻ്റെ അടുത്ത് നിന്ന് അകറ്റാൻ നോക്കുന്നത് ആരാണ് എങ്കിലും അവർ പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല അത് ഇപ്പൊ ജനിപ്പിച്ച തന്ത ആണേലും തള്ള ആണേലും...അവൻ ശ്വാസം ആഞ്ഞ് വലിച്ചു.
നി എന്താ അൻഷി ഇവിടെ നിൽക്കുന്നത്..ജിത്തു അവൻ്റെ തോളിൽ പിടിച്ചു..
അവൻ കൈയ്യില്‍ ഇരുന്ന ഫോൺ അവൻ്റെ കൈയ്യിൽ കൊടുത്തു..ജിത്തു അതിലെ പ്ലേ ബട്ടൺ ക്ലിക്ക് ചെയ്തതും അതിഥി പറഞ്ഞെ കാര്യങ്ങള്‍ കേട്ട് അവൻ തറഞ്ഞു നിന്നു.
മോനെ എന്താടാ ഇത്..ഇതൊക്കെ നേര് ആണോ മമ്മക്ക് ഇത്രയും ക്രൂര ആവാൻ കഴിയുമോ.
നമ്മുടെ ഗൗരി...അവളെ..എങ്ങനെ തോന്നി..
വിട്ട് കൊടുക്കില്ല എൻ്റെ പെണ്ണിനെ.. നഷ്ടപ്പെട്ടു പോയിടത്ത് നിന്നും തിരികെ കിട്ടിയത് ആണ് അവളെ.. അവളെ ഇനിയും എൻ്റെ അടുത്ത് ആര് അകറ്റാൻ ശ്രമിച്ചാലും അവർ പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല..
ഇനി എന്താ നിൻ്റെ പ്ലാൻ..
ഇത്രയും നാൾ AD കളിച്ച് ഇല്ലെ ഇനി നമ്മൾ കളിക്കും.. ആ കളിക്ക് ഒടുവിൽ AD എന്ന അധ്യായം അവസാനിക്കും.. അൻഷി അത് പറഞ്ഞതിന് ശേഷം അകത്തേക്ക് പോയി.
ജിത്തു അൻഷി പോകുന്നതും നോക്കി നിന്നു..
റൂമിൽ എത്തിയതും ഒരു ടെഡി ബെയറും കെട്ടി പിടിച്ചു കിടക്കുന്ന ഗൗരി യെ കണ്ട് അവൻ വാത്സല്യം തോന്നി..
ഒരു AD ക്കും വിട്ട് കൊടുക്കില്ല എൻ്റെ പെണ്ണിനെ അൻഷി അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെച്ചു.. അവളെ അവൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു..കണ്ണുകൾ അടച്ചു..
ഇതേ സമയം ജിത്തു ആലോചിക്കുക ആയിരുന്നു അൻഷി പറഞ്ഞ വാക്കുകൾ.
"ഇത്രയും നാൾ AD കളിച്ച് ഇല്ലെ ഇനി നമ്മൾ കളിക്കും.. ആ കളിക്ക് ഒടുവിൽ AD എന്ന അധ്യായം അവസാനിക്കും."
അതിന് അർത്ഥം മമ്മ.ഒരു വശത്ത് ജന്മം നൽകിയ മമ്മ മറുവശത്ത് ..ആരുടെ കൂടെ നിൽക്കും ആരെ തളളി കളയും..