നിന്നിലലിയാൻ 36

255 6 1
                                    

Part 36

കണ്ടോ എന്നെ കാണാഞ്ഞിട്ട് വിളിക്കാൻ വന്നതാ...

ശോ ഞാൻ എന്ത് പറയും...

നി വാതിൽ തുറക്ക്....

ഗൗരി മടിച്ചു കൊണ്ട് വാതിൽ തുറന്നതും കനം ഉള്ള എന്തോ ഒന്ന് അവളുടെ ദേഹത്ത് വീണു...

തുടരും....

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

സർപ്രൈസ്.... മൂന്ന് പേരും കൂടി അവരെ നോക്കി പറഞ്ഞു...

ഒന്ന് മാറെഡീ കുട്ടി തേവാങ്ക് കളെ എൻ്റെ പെണ്ണിൻ്റെ മേലെ ന്നു അൻഷി എമ്മി യുടെ ചെവിയിൽ പിടിച്ചു പറഞ്ഞു...

ഗൗരി അപ്പോഴും മുന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന അലീന യേയും നിമ്മി യെയും എമ്മി യെയും പകപ്പോടെ നോക്കി നിൽക്കുക ആയിരുന്നു...

നിന്നെ യൊക്കെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ...

അയ്യ ...ഞങ്ങള് ഈ മര മോന്ത കാണാൻ ഉള്ള താല്പര്യം കൊണ്ട് വന്നത് അല്ല...ഞങ്ങളെ ഞങ്ങടെ രണ്ടു ക്രൈം പാർട്ണർമാരേ ഒഫീഷ്യൽ ആയി കൊണ്ട് പോകാൻ വന്നതാ...

എന്ത്... അൻഷി നെറ്റി ചുളിച്ചു...

അതെ നിങ്ങളുടെ കെട്ട് എത്രയും പെട്ടെന്ന് നടത്തി ഇവിടുന്ന് കൂട്ടി കൊണ്ട് പോകാന ഞങ്ങള് വന്നെ... ഒറ്റക്ക് അല്ല വല്യമ്മച്ചി സഹിതം എല്ലാരും വന്നിട്ട് ഉണ്ട്...

വേഗം വാ രണ്ടു പേരും കൂടി....അവർ മൂന്ന് പേരും കൂടി ഗൗരി യെയും അൻഷി യേയും താഴേയ്ക്ക് കൂട്ടി കൊണ്ട് പോയി ..

അവർ എത്തുമ്പോൾ എല്ലാരും ഒരുമിച്ച് ഹാളിൽ ഉണ്ടായിരുന്നു...

എൻ്റെ മോനെ....ആരു അൻഷി യെ കെട്ടി പിടിച്ചു...

സുഖമാണോ എൻ്റെ മക്കൾക്ക് ആരു അൻഷി യോടും ഗൗരി യോടും ചോദിച്ചു..

അതെ ഞാനും മമ്മ യുടെ മോൻ തന്ന കേട്ടോ..ജിത്തു അങ്ങോട്ടേക്ക് വന്നു..

പോടാ ചെറുക്ക....ആരു അവനെ കെട്ടപ്പിടിച്ചു ചുംബിച്ചു...

അല്ല ഇത് എന്താ കുടുംബ സംഗമമോ...എല്ലാരും ഉണ്ടല്ലോ...

ജിത്തു എല്ലാരേം നോക്കി ചോദിച്ചു..

നിൻ്റെ മമ്മ ഞങളെ ഇരുത്തി പൊറുപ്പി ക്കുന്നില്ലട മോനെ...

നിന്നിലലിയാൻ 💕💕Where stories live. Discover now