നിന്നിലലിയാൻ 68

183 3 0
                                    

Part 68

രണ്ടു പേരും മുത്തശ്ശൻ്റെ അടുത്തേക്ക് പോകുമ്പോൾ ആണ് അലീന യുടെ റൂമിൽ നിന്നും കരച്ചിൽ കേട്ടത്. കേട്ടപാടെ രണ്ടു പേരും അങ്ങോട്ട് വെച്ചു പിടിച്ചു..

നിമ്മി യും എമ്മി യും  സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഒന്നും നടന്നില്ല.

എന്താ ഇവിടെ അതിഥി അകത്തേക്ക് വന്നു ചോദിച്ചു.

ചേച്ചി..ചേട്ടായി പോയ സങ്കടത്തില..

എൻ്റെ ചേച്ചി ചേട്ടായി ഇവിടുന്ന് പോയത് നന്നായെന്ന എൻ്റെ അഭിപ്രായം..അതിഥി പറഞ്ഞു.

നി എന്താ അതിഥി ഈ പറയുന്നത്.അവൻ ഈ വീട് വിട്ട് പോയത് നന്നായെന്നോ..

അതെ..ഇവിടെ നിന്ന പാവത്തിനെ എല്ലാരും കൂടി ടോർച്ചർ ചെയ്ത് ചേട്ടായി യെ വിഷമിപ്പിക്കും.അതിലും എത്രയോ ഭേദം ആണ് സ്വന്തം അസ്തിത്വം അംഗീകരിച്ച് പുറത്ത് ഇഷ്ടം ഉള്ള ആളുടെ ഒപ്പം ജീവിക്കുന്നത്.

നിങ്ങൾക്ക് എല്ലാം അറിയാമായിരുന്നല്ലെ..ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നേൽ ഞാൻ പറഞ്ഞു തിരുത്തിയേനെ .. എവിടെ കൊണ്ട് പോയി വേണേലും ചികിത്സിച്ചേനെ ഞാൻ എൻ്റെ ചേട്ടായി ഇങ്ങനെ ഒന്നും ആവില്ലായിരുന്ന്..

അതിഥി ഗൗരി യെ നോക്കി..

ഇരുവരും ശ്വാസം വലിച്ച് വിട്ടു അലീന യുടെ ഇരുവശവും ആയി ഇരുന്നു..

ചേച്ചി ചികിത്സിക്കാൻ ഇത് ഒരു രോഗം ഒന്നും അല്ല അത് ആദ്യം മനസ്സിലാക്ക്..ചേട്ടായി ക്ക് ഒരിക്കലും ഒരു സ്ത്രീ യെ വിവാഹം കഴിക്കാൻ പറ്റില്ല അത് അംഗീകരിച്ച് കൂടെ.

ഇത് ഒക്കെ പുറത്ത് അറിഞ്ഞ എന്താ ഉണ്ടാവുക .കുടുംബത്തിൻ്റെ അഭിമാനം എല്ലാം തീർന്നില്ലേ..

ഞാൻ ഒരു കാര്യം ചോദിക്കട്ടെ..ഗൗരി അവളെ നോക്കി..

ചേച്ചി യോടു ഒരു സ്ത്രീ യെ വിവാഹം കഴിക്കാൻ പറഞ്ഞ ചേച്ചി എന്ത് ചെയ്യും..

നി എന്താ ഗൗരി ഈ പറയുന്നത്.. എനിക്ക് എങ്ങനാ ..

ആ അത് പോലെ തന്നെയാ ചേട്ടായി യും ,ഇനിയും മനസ്സിൽ ആയില്ല എങ്കിൽ ഫോൺ ഉണ്ടല്ലൊ കൈയിൽ അതിൽ നോക്ക് ഗേ എന്ത് ആണെന്ന്.. അല്ല പിന്നെ.

നിന്നിലലിയാൻ 💕💕Where stories live. Discover now