നിന്നിലലിയാൻ 72

182 3 0
                                    

Part 72

എടാ കുര്യച്ച നി ഇത് എന്നാടുക്കുവാ

എന്നതാ അമ്മച്ചി,ഞാൻ എൻ്റെ പുതിയ നോവൽ ആയ മത്തി കറി യുടെ തിരക്കില.

അവൻ്റെ ഒരു മത്തി കറി എല്ലാം കൂടി ഇട്ട് കത്തിക്കും ഞാൻ..നിൻ്റെ അപ്പൻ കൊഞ്ച് മേടിക്കാൻ ആണെന്ന് പറഞ്ഞു പോയിട്ട് മണിക്കൂർ ഒന്ന് ആയി..ഒന്ന് പോയി നോക്കിട്ട് വാടാ..

അത്രേ ഉള്ളോ.. ദേ പോയി.. ദ വന്നു.. കുര്യച്ചൻ പേപ്പർ അവിടെ വെച്ച് എഴുന്നേറ്റു..

അല്ല അമ്മച്ചി എനിക്ക് ഒരു സംശയം..അപ്പൻ ഇനി സാറാമ്മ ചേട്ടത്തി ടെ കൂടെ ഒളിച്ചോടി പോയത് ആണോ..അല്ല അന്ന് സാറാമ്മ ചേട്ടത്തി യെ കണ്ടതിൽ പിന്നെ അപ്പൻ്റെ മനസ്സ് ഇവിടെ എങ്ങും അല്ല..

പ്ഫ..😡😡😡 എരണം കെട്ടവനെ ..പോയി നോക്കിട്ട് വാടാ..

എന്നതാ റാഹേലെ നോക്കാൻ പോകുന്നെ..

രണ്ടു പേരും നോക്കുമ്പോൾ കൈയ്യിൽ കവറും ആയി വല്യപ്പച്ചൻ .

ശെ ഇങ്ങേര് ഒളിച്ച് ഓടിയില്ലെ ..കുര്യച്ചൻ ആത്മ..

നിങ്ങള് ഇത് എന്ത് ചെയ്യുവായിരുന്നു .. എത്ര നേരം ആയി പോയിട്ട്..

അത് പിന്നെ പഴയ പരിചയ ക്കാരെ കണ്ടപ്പോ ഒന്ന് സംസാരിച്ച് നിന്നു പോയി..

അല്ല നിങ്ങടെ കൈയ്യില് ഒരു ബാഗ് ഉണ്ടാരുന്നല്ലോ അത് എവിടെ .

ബാഗോ നി എന്നതാ ഈ പറയുന്നെ ഞാൻ ദേ കൈയ്യും വീശിയ പോയെ..എൻ്റെ കൈയ്യിൽ ഒന്നും ഇല്ലാരുന്നു നിനക്ക് തോന്നിയത് ആവും ..

അല്ലല്ലോ ..ഞാൻ കണ്ടത് ആണല്ലോ.

എടാ കുര്യച്ച നി ഇത് കൊണ്ട് പോയി.. സാറേ ടെ കൈയ്യിൽ കൊടുക്ക്.. ഇവള് പറയുന്നത് കേട്ട് നിന്നാല് ഇത് ചീഞ്ഞു പോകും..

കുര്യച്ചൻ കവറും ആയി അടുക്കള യിലേക്ക് പോയി..

എന്നാലും ബാഗ്..

ഓ നിൻ്റെ ഒരു ബാഗ്..എൻ്റെ റാഹേലെ നിനക്ക് ഈ ഇടായായിട്ട് എന്തോ പ്രശ്നം ഉണ്ട് കാണാത്തത് കണ്ട് എന്ന് പറയുക..മൊത്തത്തിൽ കുഴപ്പം ആണ്..നി വാ നമുക്ക് അകത്ത് പോയി.

നിന്നിലലിയാൻ 💕💕Where stories live. Discover now